Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ വിമാനത്താവളത്തിൽ രണ്ട് റൺവേകളും 22 ദിവസത്തേക്ക് അടച്ചിടുന്നു; അറ്റകുറ്റ പണികൾക്കായുള്ള നടപടിയിൽ പ്രതിദിനം മുടങ്ങുക 240 വിമാന സർവീസുകൾ വരെ; ഹോളി പ്രമാണിച്ച് മാർച്ച് 21ന് മാത്രം ഇളവ്

മുംബൈ വിമാനത്താവളത്തിൽ രണ്ട് റൺവേകളും 22 ദിവസത്തേക്ക് അടച്ചിടുന്നു; അറ്റകുറ്റ പണികൾക്കായുള്ള നടപടിയിൽ പ്രതിദിനം മുടങ്ങുക 240 വിമാന സർവീസുകൾ വരെ; ഹോളി പ്രമാണിച്ച് മാർച്ച് 21ന് മാത്രം ഇളവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റൺവേകൾ അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി ഏഴു മുതൽ മാർച്ച് 30 വരെ ഭാഗികമായി അടച്ചിടാൻ തീരുമാനം. ഇതോടെ മിക്ക ദിവസവും ശരാശരി 240 വിമാന സർവീസുകൾ വരെ മുടങ്ങുമെന്നാണ് സൂചന. ഈ ദിവസങ്ങളിൽ റൺവേകൾ ആറുമണിക്കൂറോളം അടച്ചിടാനാണ് തീരുമാനം. ഇതോടെ ഈ കാലയളവിൽ സമീപ റൂട്ടിലേക്ക് സർവീസ് മാറ്റാൻ മിക്ക വിമാന കമ്പനികളും ഒരുക്കങ്ങൾ തുടങ്ങി.

നിയന്ത്രണമുള്ള കാലയളവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാകും റൺവേകൾ അടച്ചിടുക. ഹോളി ഉൽസവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാർച്ച് 21 ന് (വ്യാഴാഴ്ച) റൺവേകൾ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു. ചെറുവിമാനങ്ങൾക്കു പകരം അധികം യാത്രക്കാരെ വഹിക്കാനാകുന്ന വലിയ വിമാനങ്ങൾ വിമാനക്കമ്പനികൾ ഉപയോഗിക്കാനും നിർദേശമുണ്ട്. നിയന്ത്രണത്തിന്റെ മറവിൽ മുംബൈയിലേക്കും തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഈ കാലയളവിൽ 70 മുതൽ 80 ശതമാനം വരെ വർധനയ്ക്കു സാധ്യതയുണ്ട്.

നിയന്ത്രണം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളെ കാര്യമായി തന്നെ ബാധിച്ചേക്കും. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തിൽ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുമെന്നും മുംബൈ വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമായും മുംബൈ-ഡൽഹി റൂട്ടിലെ 33 ഫ്‌ളൈറ്റുകളെയും മുംബൈ-ഗോവ, മുംബൈ-ബാംഗ്ലൂർ റൂട്ടുകളിലെ ഇരുപതോളം സർവീസുകളേയും നിയന്ത്രണം കാര്യമായി ബാധിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP