Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡിൽ; ഡോളറുമായി ഇന്നത്തെ വിനിമയ നിരക്ക് 74.39; പലിശനിരക്ക് അതേപടി തുടരാൻ ആർബിഐ

രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡിൽ; ഡോളറുമായി ഇന്നത്തെ വിനിമയ നിരക്ക് 74.39; പലിശനിരക്ക് അതേപടി തുടരാൻ ആർബിഐ

മുംബൈ: രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ച്ചയിൽ.74.39 ആണ് ഇന്നത്തെ നിരക്ക് ചരിത്രത്തിലാദ്യമായി മൂല്യം ഡോളറിന് 74 രൂപ കടന്നത് ഇന്നലെയാണ്. പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന ആർബിഐയുടെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലെത്തിയത്. ഇതിന്റെ പ്രതിഫലനം ഓഹരി വിപണികളിലും പ്രകടമായി. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് പരിഗണിച്ചും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാൽ നിലവിലുള്ള നിരക്കുകൾ അതേപടി തുടരാനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം. ഇത് പ്രകാരം റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും തുടരും.

ഇതിന് പിന്നാലെ രൂപ മൂല്യത്തകർച്ച പുതിയ റെക്കോർഡിലെത്തി. കഴിഞ്ഞ ദിവസം ഡോളറിന് 73.74 രൂപവരെ എത്തിയ മൂല്യം ഇന്നലെ ചരിത്രത്തിലാദ്യമായി 74 രൂപ കടന്നു. അതേസമയം രൂപയുടെ തകർച്ച ഇതര വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്ന് ആർബിഐ ഗവർണർ ഉർജിത് പട്ടേൽ പറഞ്ഞു. രൂപയുടെ തകർച്ച തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 792 പോയിന്റും നിഫ്റ്റി 282 പോയിന്റും ഇന്നും ഇടിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP