Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശിയായതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കി; അമ്മയിയമ്മപ്പോരിനെതിരെ പിഞ്ചുകുഞ്ഞിനൊപ്പം നിരാഹാര സമയവുമായി ആഗ്രയിൽ റഷ്യക്കാരി; സഹായം ചെയ്യണമെന്ന് അഖിലേഷ് യാദവിനോട് സുഷമ സ്വരാജ്

വിദേശിയായതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കി; അമ്മയിയമ്മപ്പോരിനെതിരെ പിഞ്ചുകുഞ്ഞിനൊപ്പം നിരാഹാര സമയവുമായി ആഗ്രയിൽ റഷ്യക്കാരി; സഹായം ചെയ്യണമെന്ന് അഖിലേഷ് യാദവിനോട് സുഷമ സ്വരാജ്

ആഗ്ര: വിദേശിയെ മരുമകളാക്കിയതിനെ എതിർത്ത അമ്മായിയമ്മക്കെതിരെ നിരാഹാര സമരവുമായി റഷ്യൻ യുവതി. ആഗ്രയിലാണ് സംഭവം. വിദേശിയായതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കിയപ്പോഴാണ് ഭർതൃമാതാവിനെതിരെ റഷ്യക്കാരി അനിശ്ചിതകാല നിരാഹാര സമരത്തി്‌ന ഇറങ്ങിയത്. ആഗ്രയിലെ ഭർതൃവീടിന്റെ വാതിൽ പടിക്കലാണ് റഷ്യക്കാരിയായ ഒൽഗ എഫിമെൻകോവയുടെ സമരം. ആഗ്ര സ്വദേശിയായ വിക്രാന്ത് സിങ് ചന്ദലുമായുള്ള ഒൽഗയുടെ വിവാഹം 2011ലാണ് നടന്നത്. എന്നാൽ, വിവാഹത്തെ തുടക്കം മുതൽ എതിർത്ത അമ്മായിയമ്മ ഒൽഗയെയും ഭർത്താവിനേയും വീട്ടിൽ നിന്നും അടിച്ചിറക്കുകയായിരുന്നു.

ഭർത്യമാതാവ് ഞങ്ങളെ വീട്ടിൽ നിന്നും പുറത്താക്കി. പോകാൻ വേറെ ഇടമില്ല. ഭർത്യമാതാവ് വീട്ടിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് മകൾക്കൊപ്പം വീട്ടുപടിക്കൽ നിരാഹാര സമരം നടത്തുന്നതെന്നുമാണ് ഒൾഗ പറയുന്നത്. ഭക്ഷണം കഴിച്ചിട്ട് ഒരു ദിവസം കഴിഞ്ഞെന്നും ഒൽഗ പരാതിപ്പെടുന്നു. ഭർതൃവീട്ടിൽ താമസിക്കാൻ ഇടം ലഭിക്കുവരെ താനും കുടുംബവും നിരാഹാരം തുടരും. വിദേശി ആയതിന്റെ പേരിൽ സ്ത്രീധനം നൽകാത്തതിന്റെ പേരിലും ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അവർ ആരോപിക്കുന്നു. നീതി തേടി ആഗ്രയിലെ പൊലീസിനെ നിരവധി തവണ സമീപിച്ചു. എന്നാൽ കേസെടുക്കാൻ അവർ തയ്യാറായില്ല. വ്യക്തിഗതമായ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്നാണ് പൊലീസുകാരുടെ ഭാഷ്യം. എംബസിയേയും വിളിച്ച് പലതവണ പരാതിപ്പെട്ടു.

ഒൽഗയുടെ വാക്കുകൾ ശരിവച്ച് ഭർത്താവ് വിക്രാന്തും രംഗത്തെത്തി. സ്ത്രീധനം ചോദിച്ച് തന്റെ അമ്മ, ഒൽഗയെ ശാരീരികമായി അടിക്കാറുണ്ടെന്നും വിക്രാന്ത് ആരോപിച്ചു. അമ്മ എന്നോട് 11 ലക്ഷം ചോദിച്ചു. അത്രയും പണം നൽകാൻ എന്റെ കൈവശമില്ല. ആഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അവർ പ്രശ്നത്തിൽ ഇടപെടുന്നില്ല. ഞങ്ങളെ വീട്ടിൽ നിന്നും പുറത്താക്കിയിട്ട് 20 ദിവസമായി.

എന്നാൽ താൻ ഒറ്ററൂമിലാണ് താമസിക്കുന്നതെന്നും വീട് മകൾക്ക് സമ്മാനമായി നൽകിയുമെന്നുമാണ് വിക്രാന്തിന്റെ അമ്മ നിർമ്മല ചന്ദലിന്റെ പ്രതികരണം. മകനും മരുമകളും തന്നിൽ നിന്നും പണം തട്ടിയെടുക്കാറുണ്ടെന്നും തന്റെ കാര്യങ്ങൾ നോക്കാറില്ലെന്നും അവർ ആരോപിക്കുന്നു. അതേസമയം ഒരു റഷ്യക്കാരി സമരത്തിലായത് ശ്രദ്ധയിൽപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വിഷയത്തിൽ ഇടപെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഒൽഗയെ സഹായിക്കണമെന്ന് അവർ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP