Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ എടിഎമ്മിൽ നിന്ന് ബിറ്റ് കോയിൻ വാങ്ങാം വിൽക്കാം; ക്രിപ്‌റ്റോ കറൻസി വീണ്ടും ബാംഗ്ലൂരിലേക്ക്; ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യാൻ എടിഎം സ്ഥാപിച്ചത് ബംഗ്ലൂർ മാളിൽ; കറൻസി നിയമവിധേയമല്ലെന്ന് കേന്ദ്ര സർക്കാർ

ഈ എടിഎമ്മിൽ നിന്ന് ബിറ്റ് കോയിൻ വാങ്ങാം വിൽക്കാം; ക്രിപ്‌റ്റോ കറൻസി വീണ്ടും ബാംഗ്ലൂരിലേക്ക്; ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യാൻ എടിഎം സ്ഥാപിച്ചത് ബംഗ്ലൂർ മാളിൽ; കറൻസി നിയമവിധേയമല്ലെന്ന് കേന്ദ്ര സർക്കാർ

ബാംഗ്ലൂർ;ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്‌റ്റോ കറൻസി മാറുന്നു. . ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്‌റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്‌റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ഫെബ്രുവരിയിൽ നിന്ന് ബാങ്കുകളിൽ നിന്നും ഫിനാൻസ് കമ്പനികളിൽ നിന്നും ബിറ്റ് കോയിൻ നെറ്റ് വർക്ക് ബാൻ ചെയ്തിരുന്നു. ബിറ്റ് കോയിൽ വാങ്ങാനോ വിൽക്കാനോ ഒരാൾക്ക് വിദേശ ബാങ്ക് അക്കൗണ്ടോ സുഹൃത്തോ അവരുടെ സാന്നിധ്യത്തിൽ മാറണമെന്നായിരുന്നു നിബന്ധന.

ഇപ്പോ ഈ നിബന്ധന മറിക്കടക്കാനും ക്രിപ്‌റ്റോ കറൻസി കൈമാറ്റം ചെയ്യാനുമായി യുനോകോയിൻ എടിഎം ബാംഗ്ലൂരിൽ ആരംഭിച്ചു. ഇതിൽ ബിറ്റ്‌കോയിൻ വാങ്ങാനും വിൽക്കാനും സൗകര്യമുണ്ട്. ബാംഗ്ലൂരിലെ മാളിലാണ് എടിഎം സജ്ജമാക്കിയിരിക്കുന്നത്. ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്.

സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്‌റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം. നിലവിൽ ഇന്ത്യയിൽ ഇത് നിയമവിധേയമല്ലെന്ന് യൂണിയൻ മിനിസ്റ്റർ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്‌റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അഥോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്‌റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിന്റ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിങ് എന്ന പ്രക്രിയയിലൂടെ ക്രിപ്‌റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്.

എന്നാൽ ക്രിപ്‌റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്‌സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്‌റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്‌റ്റോ കറൻസി സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP