Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനഃപരിശോധനാ ഹർജികളിൻ മേലുള്ള കോടതിനടപടികളിലെ സത്യമറിയാൻ തൽസമയ സംപ്രേഷണം അനിവാര്യമെന്ന് ഹർജിക്കാർ; എല്ലാ അയ്യപ്പവിശ്വാസികൾക്കും വാദവും പ്രതിവാദവും നേരിട്ട് കേൾക്കാൻ അവസരമൊരുക്കാനാണ് നീക്കമെന്നും വിശദീകരണം; ശബരിമലയിലെ സുപ്രീംകോടതി നടപടികൾ തൽസമയം കാട്ടുമെന്ന പ്രതീക്ഷയിൽ ഹർജിക്കാർ

പുനഃപരിശോധനാ ഹർജികളിൻ മേലുള്ള കോടതിനടപടികളിലെ സത്യമറിയാൻ തൽസമയ സംപ്രേഷണം അനിവാര്യമെന്ന് ഹർജിക്കാർ; എല്ലാ അയ്യപ്പവിശ്വാസികൾക്കും വാദവും പ്രതിവാദവും നേരിട്ട് കേൾക്കാൻ അവസരമൊരുക്കാനാണ് നീക്കമെന്നും വിശദീകരണം; ശബരിമലയിലെ സുപ്രീംകോടതി നടപടികൾ തൽസമയം കാട്ടുമെന്ന പ്രതീക്ഷയിൽ ഹർജിക്കാർ

ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളിൻ മേലുള്ള കോടതിനടപടികൾ തൽസമയ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിൽ ഹർജിക്കാർ. സുപ്രീംകോടതിയിൽ നടക്കുന്ന വസ്തുതകൾ യഥാവിധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനിടയില്ലെന്നാണ് ഹർജിക്കാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തത്സമയ സംപ്രേഷണത്തിന് സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിയിൽ നടക്കുന്ന സത്യം മുഴുവൻ ശബരിമല വിശ്വാസികളിലുമെത്തിക്കാനാണ് തത്സമ സംപ്രേഷണത്തിനായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ സത്യം ഭക്തരറിയൂവെന്നാണ് ഹർജിക്കാരുടെ നിലപാട്. അല്ലാത്ത പക്ഷം ശബരിമല വാദത്തിൽ തെറ്റിധാരണാജനകമായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കും. ഇതൊഴിവാക്കാൻ തൽസയ സംപ്രേഷണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ അയ്യപ്പവിശ്വാസികൾക്കും തുറന്ന കോടതിയിൽ എത്തി വാദം കേൾക്കാൻ കഴിയില്ല. അതുകൊണ്ടാണ് തൽസമയ പ്രക്ഷേപണത്തിനായി കോടതിയെ സമീപിച്ചത്.

നേരത്തെ തത്സമയ സംപ്രേഷണത്തിനായി ഹർജിക്കാരിലൊരാളുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ അപ്പീൽ നൽകിയിരുന്നു. ഇതും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ശബരിമല യുവതീപ്രവേശവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾക്കൊപ്പം പരിഗണിക്കും. എന്നാൽ ഈ ഹർജികൾ ഈമാസം 22 നു പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അനാരോഗ്യത്തെത്തുടർന്ന് അവധിയിൽ പ്രവേശിച്ചതോടെ തീയതിയിൽ മാറ്റമുണ്ടാകുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണു സൂചന നൽകിയത്. പുനഃപരിശോധനാ ഹർജികളിന്മേലുള്ള കോടതിനടപടികൾ തൽസമയ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടു ഹർജിക്കാരിലൊരാളുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ അപ്പീൽ നൽകിയിരുന്നു. ഇതു പരിഗണിക്കുന്നതിനിടെ കേസ് കേൾക്കുന്നതു മുൻനിശ്ചയപ്രകാരംതന്നെ നടക്കുമോയെന്നു താങ്കൾക്ക് ഉറപ്പുണ്ടോയെന്നു ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഹർജികൾ 22ന് പരിഗണിക്കുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞു. വിധിക്കെതിരേ അൻപതോളം പുനഃപരിശോധനാ ഹർജികളും നാലു റിട്ട് ഹർജികളുമാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP