Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോമൂത്രം കുടിച്ച് സ്തനാർബുദം ഭേദമായെന്ന ബിജെപി സ്ഥാനാർത്ഥി സാധു പ്രഞ്ജാ സിങ്ങിന്റെ വാദം പള്ളക്കള്ളം; അവർക്ക് കാൻസർ ഇല്ലായിരുന്നെന്ന് ചികിൽസിച്ച ഡോക്ടർ; പ്രഞ്ജാ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഡോക്ടർമാർ; ഗോമൂത്രം ഔഷധമാണെന്നതിന് തെളിവില്ലെന്നും ഇത് കുടിക്കുന്നത് ഹാനികരമാണെന്നുമാണ് ഗവേഷകർ

ഗോമൂത്രം കുടിച്ച് സ്തനാർബുദം ഭേദമായെന്ന ബിജെപി സ്ഥാനാർത്ഥി സാധു പ്രഞ്ജാ സിങ്ങിന്റെ വാദം പള്ളക്കള്ളം; അവർക്ക് കാൻസർ ഇല്ലായിരുന്നെന്ന് ചികിൽസിച്ച ഡോക്ടർ; പ്രഞ്ജാ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഡോക്ടർമാർ; ഗോമൂത്രം ഔഷധമാണെന്നതിന് തെളിവില്ലെന്നും ഇത് കുടിക്കുന്നത് ഹാനികരമാണെന്നുമാണ് ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി :ഗോമൂത്രം കുടിച്ച് സ്തനാർബുദം ഭേദമായെന്ന ബിജെപി സ്ഥാനാർത്ഥി സാധു പ്രഞ്ജാ സിങ്ങിന്റെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സാധു പ്രഞ്ജാ സിങ്ങാണ് തനിക്ക് സ്താനാർബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ് രോഗം ഭേദമായതെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ, അവരെ പരിശോധിച്ച ഡോക്ടറാണ് ഈ വാദം തെറ്റാണെന്നും ഇവർക്ക് കാൻസർ ഉണ്ടായിരുന്നില്ലെന്നും പ്രസ്താവിച്ചിരിക്കുന്നത്. ആന്റി ടെററിസം സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ ഇരിക്കെ 2010 ലാണ് പ്രഞ്ജാ സിങ് ജെ.ജെ ഹോസ്പിറ്റലിൽ പരിശോധന നടത്തിയത്. ഡോ.ടി പി ലഹാനെയാണ് അന്ന് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

2008 മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതിയാണ് പ്രഞ്ജ. അന്ന് നടത്തിയ ഇസിജി റിപ്പോർട്ടിലും എംആർഐ സ്‌കാനിലും ഒരു പ്രശ്‌നവും ഇല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൂത്രം കുടിച്ച് ക്യാൻസർ ഭേദമാക്കിയെന്ന് അവകാശപ്പെട്ട് ഇവർ രംഗത്തെത്തിയത്. അതുപോലെ തന്നെ ഗോമൂത്രം ഔഷധമാണെന്നതിന് തെളിവില്ലെന്നും ഇത് കുടിക്കുന്നത് ഹാനികരമാണെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഗോമൂത്രം മൂത്രം കുടിച്ച് കാൻസർ ഭേദമാക്കിയെന്ന പ്രഞ്ജാ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. രോഗികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രഞ്ജ ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. പലർക്കും നിരുപദ്രവമായ പല മുഴകളും കാൻസർ ആയി രോഗി പരിഗണിക്കുമെന്നും തോന്നാമെന്നും അതിൽ ചിലത് താനെ മാറുമെന്നും ഇതാണ് രോഗശാന്തിയായി ചിത്രീകരിക്കപ്പെടുന്നതെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. യാതൊരു വിധത്തിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സകൾ തേടുകയും അവസാനം തങ്ങൾക്കരികിലേക്ക് എത്തുകയും ചെയ്യുന്ന നിരവധി രോഗികളുണ്ടെന്നും പ്രഞ്ജാ സിങ്ങിനെപ്പോലുള്ളവരുടെ വാക്കുകൾ ഇത്തരക്കാരുടെ എണ്ണം കൂട്ടുമെന്നും ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP