Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്താണോ അതിനെയാണ് പ്രജ്ഞ സിങ് വെല്ലുവിളിച്ചിരിക്കുന്നത്; വിമർശനവുമായി ഒവൈസി; തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് അഴുക്കു ചാലുകളോ കക്കൂസുകളോ വൃത്തിയാക്കാനല്ലെന്ന് പ്രജ്ഞ സിങ് താക്കൂർ

പ്രധാനമന്ത്രി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്താണോ അതിനെയാണ് പ്രജ്ഞ സിങ് വെല്ലുവിളിച്ചിരിക്കുന്നത്; വിമർശനവുമായി ഒവൈസി; തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് അഴുക്കു ചാലുകളോ കക്കൂസുകളോ വൃത്തിയാക്കാനല്ലെന്ന് പ്രജ്ഞ സിങ് താക്കൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാൽ എംപിയായ പ്രജ്ഞ സിങ് താക്കൂറിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. കക്കൂസുകൾ വൃത്തിയാക്കാനല്ല എന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നു പറഞ്ഞ ബിജെപി എംപി പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ വെല്ലുവിളിക്കുന്നതാണ് പ്രജ്ഞയുടെ പരാമർശമെന്നാണ് ഒവൈസി പറഞ്ഞത്.മേൽജാതിക്കാരിയായ പ്രജ്ഞ ടോയ്ലറ്റ് വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെയാണ് അവർ വെല്ലുവിളിച്ചിരിക്കുന്നത്. മേൽജാതിക്കാരിയായ അവർ, ടോയ്ലറ്റ് വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ല. ഇതുപോലുള്ള നിങ്ങൾക്ക് എങ്ങനെയാണ് പുതു ഇന്ത്യ സൃഷ്ടിക്കാൻ സാധിക്കുക?' ഒവൈസി പറഞ്ഞു.

'എന്നെ തെരഞ്ഞെടുത്തത് അഴുക്കുചാലുകൾ വൃത്തിയാക്കാനല്ല. എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസുകൾ വൃത്തിയാക്കാനല്ല. എന്നിൽ ഏൽപ്പിക്കപ്പെട്ട ജോലി ഞാൻ സത്യസന്ധമായി ചെയ്യും.' എന്നായിരുന്നു പ്രജ്ഞയുടെ പരാമർശം. മധ്യപ്രദേശിലെ സെഹോറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രജ്ഞ ഇക്കാര്യം പറഞ്ഞത്.

പ്രജ്ഞ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പുറത്തുവിട്ടത്. പ്രദേശത്തെ മുതിർന്ന നേതാക്കളെ സമീപമിരുത്തിയായിരുന്നു പ്രജ്ഞയുടെ പരാമർശം.നേരത്തേ ഒട്ടേറെ വിവാദ പരാമർശങ്ങളുടെയും പ്രവൃത്തികളുടെയും പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബിജെപി അവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP