Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കാർ ഹിന്ദുക്കളാണെന്ന പരാമർശം പിൻവലിച്ച് നജ്മ; ഹിന്ദി എന്നാണ് പറഞ്ഞെതെന്നും മാദ്ധ്യമങ്ങൾ പരാമർശം വളച്ചൊടിക്കുകയായിരുന്നെന്നും നജ്മയുടെ വിശദീകരണം

ഇന്ത്യക്കാർ ഹിന്ദുക്കളാണെന്ന പരാമർശം പിൻവലിച്ച് നജ്മ; ഹിന്ദി എന്നാണ് പറഞ്ഞെതെന്നും മാദ്ധ്യമങ്ങൾ പരാമർശം വളച്ചൊടിക്കുകയായിരുന്നെന്നും നജ്മയുടെ വിശദീകരണം

ന്യൂഡൽഹി: ഇന്ത്യക്കാരെ ഹിന്ദു എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്തുള്ളയുടെ പരാമർശം വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി നജ്മ തന്നെ രംഗത്തെത്തി. താൻ ഹിന്ദി എന്ന വാക്കാണ് ഉപയോഗിച്ചതെന്നും ഹിന്ദു എന്ന് പരമാർശിച്ചിട്ടില്ലെന്നുമായിരുന്നു നജ്മയുടെ വിശദീകരണം. ഹിന്ദി ഒരു അറബി പദമാണ്. ഗൾഫിൽ ചെന്നാൽ ഇന്ത്യാക്കാരെ ഹിന്ദി എന്നാണ് വിളിക്കുന്നത്. ഇറാനിലാണെങ്കിൽ ഹിന്ദുസ്ഥാനി എന്നും. എല്ലാ ഇന്ത്യൻ പൗരന്മാരെയും അഭിസംബോധന ചെയ്യുന്നതിനു വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചത്. ഇതൊരു നാഷണൽ എൈഡന്റിറ്റി ആണെന്നും നജ്മ വിശദീകരിച്ചു. മാത്രമല്ല മാദ്ധ്യമങ്ങൾ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതായും നജ്മ ഹെപ്തുള്ള ആരോപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ ന്യായീകരിച്ച് നജ്മ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ഓഗസ്റ്റ് 17ന് ആർഎസ്എസ് നേതാവ് മോഹൻഭഗവത് പ്രഖ്യാപിച്ചിരുന്നു. ഭഗവതിന്റെ ഈ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ബിജെപിയുടെ ഭരണത്തിന് കീഴിൽ വിഷമമേറിയ ഒരു അന്തരീക്ഷം സംജാതമാകുകയാണെന്ന് അവർ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തു.

ഇന്ത്യയിൽ ജനിച്ചു വളർന്നവരെല്ലാം ഹിന്ദുക്കളാണ്.. അവരെ ഹിന്ദുക്കളെന്ന് വിളിച്ചാൽ യാതൊരു തെറ്റുമില്ല...എന്നായിരുന്നു നജ്മയുടെ വിവാദ പരാമർശം. ഇന്ത്യയിലെ എല്ലാ പൗരന്മാരെയും സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് നാഷണൽ ഐഡന്റിറ്റിയുടെ ഭാഗമാണെന്നാണ് അവർ പറഞ്ഞത്.

അറബ് ലോകത്തുള്ളവർ ഇന്ത്യയെ അൽ ഹിന്ദ് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ അമ്മായിയുടെ മകൾക്ക് ഹിന്ദ എന്ന് പേരിട്ടിരുന്നെന്നും നജ്മ വെളിപ്പെടുത്തി. അറേബ്യയിലെ ഒരു വാളിന്റ പേര് ഹിന്ദയെന്നാണെന്നും നജ്മ കൂട്ടിച്ചേർത്തു. ബുധനാഴ്ച ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP