Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൃഷ്ണമൃഗത്തെ കൊന്നതു സൽമാൻ തന്നെയെന്നു ഡ്രൈവർ; ഒളിവിൽ പോയതു പ്രാണൻ ഭയന്നെന്നും പ്രോസിക്യൂഷന്റെ ഏകസാക്ഷി ഹരീഷ് ദുലാനി

കൃഷ്ണമൃഗത്തെ കൊന്നതു സൽമാൻ തന്നെയെന്നു ഡ്രൈവർ; ഒളിവിൽ പോയതു പ്രാണൻ ഭയന്നെന്നും പ്രോസിക്യൂഷന്റെ ഏകസാക്ഷി ഹരീഷ് ദുലാനി

ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാൻ കുറ്റക്കാരനെന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന് ജീപ്പ് ഡ്രൈവറായിരുന്ന ഹരീഷ് ദുലാനി. ജീവനെടുക്കുമെന്ന ഭയത്താലാണ് ഒളിവിൽ പോയതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഹരീഷ് ദുലാനി പറഞ്ഞു.

സൽമാൻ ഖാൻ സഞ്ചരിച്ച ജീപ്പ് ഓടിച്ചിരുന്നത് ദുലാനിയാണ്. കേസിൽ പ്രോസിക്യൂഷന്റെ ഏക ദൃക്സാക്ഷിയാണ് ഇയാൾ. 2002 മുതൽ ഇയാളെ കാണാതായിരുന്നു.

കൃഷ്ണമൃഗത്തേയും ചിങ്കാര മാനിനേയും വേട്ടയാടിയ കേസിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ രംഗത്തെത്തിയത്.
18 വർഷം മുമ്പ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഞാൻ പറഞ്ഞ മൊഴിയിൽ ഇന്നും ഉറച്ച് നിൽക്കുന്നു. സൽമാൻ ഖാൻ കാറിൽ നിന്നിറങ്ങി മാനിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഹരീഷ് ദുലാനി പറഞ്ഞു.

1998ൽ രാജസ്ഥാനിൽ ഹം സാത് സാത് ഹേ എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സൽമാൻ ഖാൻ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയത്. തെളിവുകൾ ഇല്ലാത്ത സാഹചര്യം ചൂണ്ടികാണിച്ചാണ് രാജസ്ഥാൻ ഹൈക്കോടതി 50 വയസുകാരനായ ബോളിവുഡ് താരത്തെ കുറ്റവിമുക്തനാക്കിയത്. പൊലീസ് തനിക്ക് സംരക്ഷണം തന്നിരുന്നെങ്കിൽ തെളിവുമായി മുന്നോട്ട് വരുമായിരുന്നുവെന്നും ജീവ ഭയം മൂലമാണ് ഒളിവിൽ പോയതെന്നും ഹരീഷ് ദുലാനി പറയുന്നു.

എന്റെ അച്ഛന് നിരന്തരം ഭീഷണി സന്ദേശങ്ങൾ വന്നു തുടങ്ങി. ഇതോടെ ഭയന്നാണ് ഞാൻ ജോഥ്പൂരിന് അടുത്തുള്ള സ്ഥലത്തേക്ക് താമസം മാറ്റിയത്. പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ ഉറപ്പായും എനിക്ക് മൊഴി നൽകാൻ കഴിഞ്ഞേനെ. അതായിരുന്നു ഞാൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നത്. എന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. സഹായിക്കുമെങ്കിൽ കോടതിക്ക് മുന്നിൽ എല്ലാം തുറന്ന് പറയാൻ ഞാൻ തയ്യാറാണ്. വേട്ടയുടെ സമയത്ത് ജിപ്സി ഓടിച്ചിരുന്നത് സൽമാൻ ഖാനായിരുന്നുവെന്നും ഹരീഷ് ദുലാനി പറയുന്നു. വെടിയുതിർത്ത ശേഷം ജീപ്പിൽ നിന്നിറങ്ങിയ സൽമാൻ ഖാൻ മാനിന്റെ കഴുത്തറുത്ത ശേഷം വീണ്ടും വണ്ടിയോടിക്കുകയും ചെയ്തുവെന്നും ദുലാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP