Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാരിന്റെ ഭരണവിലയിരുത്തലിനായി പരിവാർ സംഘടനകളുടെ സമന്വയ ബൈഠക്കുമായി ബിജെപി; എല്ലാ സംസ്ഥാനങ്ങളിലേയും 56 പരിവാർ പ്രസ്ഥാനങ്ങളുടേയും യോഗം ചേരാൻ ആർഎസ്എസ് തീരുമാനം; കേരളത്തിലെ സമന്വയ ബൈഠക് 16, 17 തീയതികളിൽ തൃശൂർ പാറമേക്കാവ് മൈതാനത്ത്; പങ്കെടുക്കുന്നത് ദേശീയ നേതാക്കൾ

കേന്ദ്ര സർക്കാരിന്റെ ഭരണവിലയിരുത്തലിനായി പരിവാർ സംഘടനകളുടെ സമന്വയ ബൈഠക്കുമായി ബിജെപി; എല്ലാ സംസ്ഥാനങ്ങളിലേയും 56 പരിവാർ പ്രസ്ഥാനങ്ങളുടേയും യോഗം ചേരാൻ ആർഎസ്എസ് തീരുമാനം; കേരളത്തിലെ സമന്വയ ബൈഠക് 16, 17 തീയതികളിൽ തൃശൂർ പാറമേക്കാവ് മൈതാനത്ത്; പങ്കെടുക്കുന്നത് ദേശീയ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലിനും 2019ലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ലക്ഷ്യമിട്ടും സംഘപരിവാർ സംഘടനകളുടെ ഏകീകൃത ബൈഠക്ക്. ബിജെപിയുൾപ്പടെയുള്ള 56 പരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃയോഗം ആർഎസ്എസ് വിളിച്ചു ചേർക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ചേരുന്ന സമന്വയ ബൈഠകിൽ ആർഎസ്എസ് ദേശീയ നേതാക്കൾ പങ്കെടുക്കും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡൽഹിയിൽ ചേരുകയാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഇല്ലാ സംസ്ഥാനങ്ങളിലേയും പാർട്ടിയുടേയും പരിവാർ സംഘടനകളുടേയും പ്രവർത്തനവും ഒപ്പം തന്നെ തിരഞ്ഞെടുപ്പ് വിലയിരുത്തലും അറിയാൻ ഏകീകൃത ബൈഠക് ചേരുന്നത്.

കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും പരിവാർ സംഘടനകൾ ബിജെപി നേതൃത്വത്തെ അപ്പാടെ അംഗീകരിക്കുന്നില്ല. കേരളത്തിലെ പാർട്ടി സംസ്ഥാന അധ്യക്ഷ്യന്റെ പേരിലുള്ള തർക്ക്ം വരെയും പരിവാർ സംഘടനകൾ ആയുധമാക്കിയിരുന്നു. പരിവാറുമായി അടുത്ത ബന്ധം പുലർത്തിയ കുമ്മനം രാജശേഖരനെ ചുമതലയിൽ നിന്ന് മാറ്റി മിസോറാം ഗവർണർ പദവി നൽകിയതിൽ ആർ.എസ്.എസിന് എതിർപ്പുണ്ടായിരിന്നു. ഇൗ ഘട്ടത്തിലാണ് കേരളത്തിലുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സംയുക്ത ബൈഠക് വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 56 പപിവാർ പ്രസ്ഥാനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പ്രസ്ഥാനമാണ് കേരളം.

കേരളത്തിലെ സമന്വയ യോഗം 15നും 16നും തൃശൂരാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആർഎസ്എസ് സർകാര്യവാഹക് ഭയ്യാജി ജോഷിയാണ് യോഗത്തിൽ രണ്ടുദിവസവും പങ്കെടുക്കുന്നത്.56 പരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും മാത്രം പങ്കെടുക്കുന്ന യോഗത്തിൽ ആർഎസ്എസിന്റെ വിഭാഗ് (രണ്ടു ജില്ലകൾ ചേർന്നത്) ഭാരവാഹികളും പങ്കെടുക്കും. ആർഎസ്എസ് ഈ സംഘടനകളിലേക്കു നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കും.

മുന്നൂറോളം പേർ പങ്കെടുക്കുന്ന യോഗത്തിലേക്കു മറ്റാർക്കും പ്രവേശനമുണ്ടാകില്ല. രണ്ടു ദിവസം മുഴുവൻ നേരവും ഈ നേതാക്കളെല്ലാം യോഗത്തിനുണ്ടാകണമെന്നാണ് നിർദ്ദേശം. എല്ലാ സംഘടനകളുടെയും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം ആർഎസ്എസ് നേതൃത്വം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളും നിശ്ചയിക്കും.

ബിജെപിയുടെ പ്രവർത്തനത്തിനു കൂടുതൽ പ്രചാരകന്മാരെ നിയോഗിക്കണോ വേണ്ടയോ എന്നതുൾപ്പെടെ തീരുമാനവും ഈ യോഗത്തിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണുണ്ടാകുക. ഇത്തവണ കേരളത്തിലെ ഇടതു ഭരണത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്കു വേഗം കൂടിയെന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ വഴി വളർച്ചയ്ക്കു മുന്നേറ്റമുണ്ടെന്നായിരുന്നു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP