Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാനിറ്ററി നാപ്കിന് നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചവരെ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തു; അറസ്റ്റ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നാപ്കിൻ അയയ്ക്കാൻ ശ്രമിക്കുന്നതിനിടെ; പിടിയിലായത് ആർ വൈ എഫ് പ്രവർത്തകർ

സാനിറ്ററി നാപ്കിന് നികുതി ഏർപ്പെടുത്തിയതിൽ  പ്രതിഷേധിച്ചവരെ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തു; അറസ്റ്റ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നാപ്കിൻ അയയ്ക്കാൻ ശ്രമിക്കുന്നതിനിടെ; പിടിയിലായത് ആർ വൈ എഫ് പ്രവർത്തകർ

കോയമ്പത്തൂർ: കേന്ദ്ര സർക്കാർ സാനിറ്ററി നാപ്കിന് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും നാപ്കിൻ അയയ്ക്കാൻ ശ്രമിച്ച ആറു പേരെ പൊലീസ് പിടികൂടി. തമിഴ്‌നാടിൽ റെവല്യൂഷനറി യൂത്ത് ഫ്രണ്ട്(ആർ.വൈ.എഫ്.) അംഗങ്ങളാണ് പ്രതിഷേധസമരം നടത്തിയത്.

അറസ്റ്റിലായവരിൽ മൂന്ന് പേർ സ്ത്രീകളാണ്. അവശ്യവസ്തുക്കളായ നാപ്കിനു 12 ശതമാനവും കുട്ടികൾക്കുള്ള ഭക്ഷണത്തിനു 18 ശതമാനവുമാണ് ജിഎസ്ടി നിശ്ചയിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം കേവലം അഞ്ചു ശതമാനം മാത്രമാണ് പിസയുടെ ജിഎസ്ടിയെന്നും പ്രതിഷേധിക്കാർ വാദിച്ചു. ഹിന്ദുത്വത്തെ പ്രതിഫലിപ്പിക്കുന്ന ഗൂഢാലോചനയാണെന്ന് പ്രതിഷേധക്കാരിൽ ഒരാളായ കന്മനി പറഞ്ഞു.

അതേസമയം, സാനിറ്ററി നാപ്കിന് ചരക്ക് സേവന നികുതി ഏർപ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനും കേന്ദ്രത്തിനും ബോംബൈ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം വിശദീകരണം നൽകണം. ഷെട്ടി വെൽഫെയർ ഫൗണ്ടേഷൻ എന്ന വനിതാ സംഘടന നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി.

സ്ത്രീകൾക്ക് പ്രാഥമിക ശുചിത്വത്തിനാവശ്യമായ വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തിയത് സർക്കാരിന്റെ തെറ്റായ തീരുമാനമാണെന്ന് ഹർജിക്കാർ ആരോപിച്ചു. രാജ്യത്തെ 88 ശതമാനം സ്ത്രീകൾക്കും സാനിറ്ററി പാഡുകൾ അപ്രാപ്യമാണെന്നും 12 ശതമാനം ജിഎസ്ടി ഏർപെടുത്തുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP