Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹം ചുമത്തി ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറെ തടവിലാക്കി; ദേശീയ വികാരം ഉണർത്തി ജെഎൻയു സമരത്തെ ഒറ്റപ്പെടുത്താൻ സർക്കാർ; അസഹിഷ്ണുതയെ ആയുധമാക്കാൻ പ്രതിപക്ഷം; അഫ്‌സൽ ഗുരുവിനെച്ചൊല്ലി രാജ്യം കടുത്ത ഭിന്നതയിൽ

രാജ്യദ്രോഹം ചുമത്തി ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറെ തടവിലാക്കി; ദേശീയ വികാരം ഉണർത്തി ജെഎൻയു സമരത്തെ ഒറ്റപ്പെടുത്താൻ സർക്കാർ; അസഹിഷ്ണുതയെ ആയുധമാക്കാൻ പ്രതിപക്ഷം; അഫ്‌സൽ ഗുരുവിനെച്ചൊല്ലി രാജ്യം കടുത്ത ഭിന്നതയിൽ

ൽഹിയിലെ ജെഎൻയുവിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പ്രസ്‌ക്ലബ്ബിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ സാർ ഗീലാനിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പാർലമെന്റ് ആക്രമണക്കേസ്സിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തയാളാണ് ഗീലാനി. അഫ്‌സൽ ഗുരുവിനെ അനുസ്മരിക്കാൻ യോഗം വിളിച്ചുചേർത്തത് ഗീലാനിയാണെന്ന് പൊലീസ് കരുതുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ഗീലാനിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ ജെഎൻയു സംഭവത്തെ രാജ്യസ്‌നേഹത്തിന്റെ പേരിൽ ആയുധമാക്കുകയാണ് ബിജെപി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഭീകരർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പട്യാല ഹൗസ് കോടതിയിലും ജെഎൻയുവിന് പുറത്തും പ്രതിഷേധ പരിപാടികൾ ആവിഷ്‌കരിച്ച് ബിജെപി പ്രശ്‌നത്തെ കൂടുതൽ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.

ബിജെപിയുടെ അസഹിഷ്ണുതയ്ക്ക് ഉദാഹരണമായി ജെഎൻയു സംഭവത്തെ ഉപയോഗിക്കാൻ കോൺഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കാമ്പസ്സുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ജെഎൻയു സംഭവത്തെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഎൻയു സംഭവത്തിന് ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ആരോപിച്ചിരുന്നു. ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് ഭീകരർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതുപോലെയാണെന്നും അമിത് ഷാ പറഞ്ഞു.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഈ വിവാദങ്ങൾ സുഗമമായ സഭാനടത്തിപ്പിനെ ബാധിക്കുമെന്നുറപ്പാണ്. ജെഎൻയു സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. കോൺഗ്രസ്സും ഇടതുപക്ഷവും ഐക്യ ജനതാദളും ആം ആദ്മിയുമെല്ലാം ഇത് സർക്കാരിനെതിരെ ആയുധമാക്കും. അതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് എതിർപ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കാൻ ബിജെപി ശ്രമിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP