Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പച്ചമുളകുമായി രാഹുലിനെതിരെ അമേഠിയിൽ മത്സരത്തിനിറങ്ങിയ സരിതയും സെഞ്ച്വറിയിലേക്ക്; എഴുപത്താറ് വോട്ടുകൾ സരിത കരസ്ഥമാക്കി മുന്നേറുന്നത് നൂറെന്ന ലക്ഷ്യത്തിലേക്ക്; 'സരിത ഇഫക്ട്' ഉണ്ടായില്ലെങ്കിലും അമേഠിയിൽ രാഹുൽ തോൽവിയിലേക്ക്

പച്ചമുളകുമായി രാഹുലിനെതിരെ അമേഠിയിൽ മത്സരത്തിനിറങ്ങിയ സരിതയും സെഞ്ച്വറിയിലേക്ക്; എഴുപത്താറ് വോട്ടുകൾ സരിത കരസ്ഥമാക്കി മുന്നേറുന്നത് നൂറെന്ന ലക്ഷ്യത്തിലേക്ക്; 'സരിത ഇഫക്ട്' ഉണ്ടായില്ലെങ്കിലും അമേഠിയിൽ രാഹുൽ തോൽവിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

അമേഠി: സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർ അമേഠിയിൽ സെഞ്ച്വറിയിലേക്ക് കടക്കുന്നു. ഇതുവരെ സരിതക്ക് ലഭിച്ചത് 76 വോട്ടുകളാണ്. സോളാർ കേസിൽ താൻ കോൺഗ്രസ് നേതാക്കൽക്കെതിരെ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധി നടപടി എടുത്തില്ല എന്നാരോപിച്ചാണ് സരിത അമേഠിയിലേക്ക് വണ്ടി കയറിയത്. സരിതയുടെ സാന്നിധ്യം രാഹുലിന് വെല്ലുവിളി ഉയർത്തിയില്ലെങ്കിലും ബിജെപി നേതാവ് സ്മൃതി ഇറാനി വലിയ മുന്നേറ്റമാണ് മണ്ഡലത്തിൽ കാഴ്‌ച്ചവെക്കുന്നത്. ഇതുവരെ എണ്ണിയതിന്റെ അമ്പത് ശതമാനത്തിലേറെ വോട്ടുകളാണ് സ്മൃതി ഇറാനി നേടിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്കാകട്ടെ 41.93 ശതമാനവും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായർ സ്വതന്ത്രയായാണ് മത്സരിച്ചത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരുന്നത്.

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കായി, രണ്ട് മണ്ഡലങ്ങളിൽ സരിതാ നായർ കൊടുത്ത പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയുമായിരുന്നു സരിതയുടെ പത്രികാ സമർപ്പണം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളിയിരുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP