Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശശികലയും ഇളവരശിയും കഴിയുന്നത് ചെറിയൊരു സെല്ലിൽ; നല്കുന്നത് ജയിൽ ഭക്ഷണം; പൊതുവായ സ്ഥലത്തുവച്ച് ടെലിവിഷൻ കാണാനും അവസരം; പിഴയായ പത്തു കോടി ഒടുക്കിയില്ലെങ്കിൽ ചിന്നമ്മ 13 മാസം കൂടി തടവിൽ കിടക്കേണ്ടിവരുമെന്ന് ജയിൽ സൂപ്രണ്ട്

ശശികലയും ഇളവരശിയും കഴിയുന്നത് ചെറിയൊരു സെല്ലിൽ; നല്കുന്നത് ജയിൽ ഭക്ഷണം; പൊതുവായ സ്ഥലത്തുവച്ച് ടെലിവിഷൻ കാണാനും അവസരം; പിഴയായ പത്തു കോടി ഒടുക്കിയില്ലെങ്കിൽ ചിന്നമ്മ 13 മാസം കൂടി തടവിൽ കിടക്കേണ്ടിവരുമെന്ന് ജയിൽ സൂപ്രണ്ട്

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങി ഒടുക്കം ജയിലിലെത്തിയ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികല പിഴയായ 10 കോടി രൂപ നല്കിയില്ലെങ്കിൽ 13 മാസം അധികം ജയിലിൽ കഴിയേണ്ടി വരും. ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്.

കേസിൽ നാലുവർഷത്തെ തടവു ശിക്ഷയും 10 കോടി രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. ശശികല, ഇളവരശി, സുധാകരൻ എന്നിവർക്ക് ജയിലിൽ മറ്റു പ്രതികൾക്ക് ലഭിക്കുന്നത് പോലുള്ള സൗകര്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്. പ്രത്യേക സൗകര്യങ്ങൾ ഒന്നും നൽകുന്നില്ല.

സുരക്ഷാ കാരണങ്ങളെ തുടർന്ന് ശശികലയും ഇളവരശിയും വനിതാ ബ്ലോക്കിൽ ഒരു ചെറിയ സെല്ലിൽ ആണ് കഴിയുന്നത്. ജയിലിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇവർക്ക് നൽകുന്നത്. ഡോക്ടർമാർ സ്ഥിരമായി പരിശോധന നടത്തുകയും ആവശ്യമായ മരുന്നുകൾ നൽകുന്നുമുണ്ട്. പൊതുവായ സ്ഥലത്തു വച്ച് ടെലിവിഷൻ കാണാനുള്ള അനുവാദം നൽകുന്നുണ്ടെന്നും ജയിൽ സൂപ്രണ്ട് കൃഷ്ണകുമാർ അറിയിച്ചു.

ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാഡിഎംകെ പാർട്ടിയും തമിഴ്‌നാട് ഭരണവും പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ശശികലയ്ക്ക് ഏറെ തിരിച്ചടിയായിരുന്നു സുപ്രീംകോടതി വിധി. ഫെബ്രുവരി 14നാണ് സുപ്രീംകോടതി ഇവരുടെ ശിക്ഷ ശരിവച്ചത്. നാലുവർഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് പ്രത്യേക വിചാരണക്കോടതി മൂന്നുപേർക്കും വിധിച്ച ശിക്ഷ. 2014ൽ ഈ കേസിൽ 21 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കി. എന്നാൽ കർണാടക സർക്കാരിന്റെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, വിചാരണക്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിൽശിക്ഷ വൈകിപ്പിക്കാൻ ശശികല നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടൻതന്നെ ബെഗംലൂരുവിലെത്തി കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നല്കുകയായിരുന്നു. ശശികലയുടെ വിശ്വസ്തനായ ഇടപ്പാടി പളനിസ്വാമിയാണ് തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP