Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിക്കും മുമ്പ് സഹോദരന് സന്ദേശം...!! ഐ ലൗവ് യു...ഐ മിസ് യു; കോപ്പിയടിച്ചതിന് അദ്ധ്യാപകർ പരീക്ഷാഹാളിൽ നിന്ന് ഇറക്കി വിട്ട കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സത്യഭാമ സർവ്വകലാശാലയിൽ പ്രതിഷേധം; ഹോസ്റ്റലിനു തീയിട്ടു; കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ കാമ്പസ് വിടാനും നിർദ്ദേശം

മരിക്കും മുമ്പ് സഹോദരന് സന്ദേശം...!! ഐ ലൗവ് യു...ഐ മിസ് യു; കോപ്പിയടിച്ചതിന് അദ്ധ്യാപകർ പരീക്ഷാഹാളിൽ നിന്ന് ഇറക്കി വിട്ട കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സത്യഭാമ സർവ്വകലാശാലയിൽ പ്രതിഷേധം; ഹോസ്റ്റലിനു തീയിട്ടു;  കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ കാമ്പസ് വിടാനും നിർദ്ദേശം

ചെന്നൈ: സത്യഭാമ സർവകലാശാലയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിനെ തുടർന്ന് കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു. ഹോസ്റ്റൽ താമസിച്ചവരോട് ഒഴിയാനും ആവശ്യപ്പട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമായ ശേഷം ക്‌ളാസു തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഹൈദരാബാദ് സ്വദേശിനിയായ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി രാഗമോണികയാണ് ജീവനൊടുക്കിയത്. പരീക്ഷയിൽ കോപ്പിയടി ആരോപിച്ച് അദ്ധ്യാപർ പിടികൂടിയതിനെ തുടർന്നാണ് രാഗമോണിക ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാഗമോണികയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സത്യഭാമ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിന് രാത്രി തീയിട്ടിരുന്നു.

രാഗമോണികയുടെ ഇരട്ട സഹോദരൻ രാഗേഷ് റെഡ്ഡിയും ഇതേ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. പരീക്ഷയിൽ കോപ്പിയടി ആരോപിച്ച് രാഗമോണികയുടെ ഐഡി കാർഡ് പിടിച്ചെടുക്കയും ക്ലാസിന് പുറത്തേക്ക് അയക്കുകയും ചെയ്തതായി റെഡ്ഡി പറഞ്ഞു. അതിന് ശേഷം റെഡ്ഡി സഹോദരിയെ കണ്ടിട്ടില്ല. ക്ലാസിന് പുറത്തിറക്കിയ ശേഷം സഹോദരി എങ്ങോട്ടാണ് പോയെന്ന് കണ്ടിട്ടില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

പരീക്ഷ കഴിഞ്ഞ് 11.15ഓടെ റെഡ്ഡി ഹോസ്റ്റലിൽ എത്തി. സഹോദരിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രാഗമോണികയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്ക് രാഗമോണികയുടെ രക്തസമ്മർദ്ദം താഴ്ന്നിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മരിക്കുന്നതിന് മുമ്പ് തന്റെ ഫോണിൽ നിന്ന് സഹോദരന് സന്ദേശം അയച്ചിരുന്നു. ഐ ലൗവ് യു, ഐ വിൽ മിസ് യു എന്നീ സന്ദേശങ്ങളാണ് രാഗമോണിക സഹോദരന് അയച്ചത്. പരീക്ഷ കഴിഞ്ഞ് ക്ലാസിന് പുറത്തിറങ്ങിയപ്പോഴാണ് റെഡ്ഡി ഇത് കണ്ടത്. ക്ലാസിൽ നിന്ന് ഇറക്കിയ ശേഷം രാഗമോണികയെ എങ്ങോട്ടാണ് മാറ്റിയതെന്ന് കോളജ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് പിതാവ് ആരോപിച്ചു. ഇതിൽ ദുരുഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP