Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപി രഥയാത്ര നടത്തേണ്ട..! ഹർജി സുപ്രീം കോടതി തള്ളി; യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിൽ തടസമില്ലെന്നും കോടതി; വർഗീയ കലാപം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ കോടതിയിൽ

ബിജെപി രഥയാത്ര നടത്തേണ്ട..! ഹർജി സുപ്രീം കോടതി തള്ളി; യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിൽ തടസമില്ലെന്നും കോടതി; വർഗീയ കലാപം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി ഇല്ല. പശ്ചിമബംഗാളിൽ അമിത്ഷായുടെ രഥയാത്രയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്‌കരിച്ചാൽ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

അതേസമയം, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിൽ തടസമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രഥയാത്ര നടന്നാൽ ബംഗാളിൽ വ്യാപക സംഘർഷങ്ങളും വർഗീയ കലാപവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചത്.

ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന തരത്തിൽ മൂന്ന് രഥയാത്രകൾക്കാണ് ബിജെപി പദ്ധതിയിട്ടിരുന്നത്. ഇതിൽ ആദ്യത്തേതാണ് കൂച്ച് വിഹാർ ജില്ലയിൽ ഇന്ന് അമിത്ഷാ പങ്കെടുക്കാനിരുന്ന റാലി. പർഗാനാസ് തെക്ക് ജില്ലയിൽ നിന്ന് ഡിസംബർ 9 നും, ബീർഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തിൽ നിന്ന് 14നും മാണ് രഥയാത്രകൾ തുടങ്ങാനിരുന്നത്. ഇതിനു പുറമെ ജനുവരിയിൽ കൊൽക്കത്തയൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കാനും ആസൂത്രണം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP