Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

തൊഴിലാളികളുടെ കൂട്ടപ്പലായനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം; ചീഫ് ജസ്റ്റിസും ജസ്റ്റിസ് എൽ നാഗേശ്വരറാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജി പരി​ഗണിച്ചത് വീഡിയോ കോൺഫറൻസിങ്ങിലൂടെ

തൊഴിലാളികളുടെ കൂട്ടപ്പലായനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം; ചീഫ് ജസ്റ്റിസും ജസ്റ്റിസ് എൽ നാഗേശ്വരറാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജി പരി​ഗണിച്ചത് വീഡിയോ കോൺഫറൻസിങ്ങിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തെ കുറിച്ചുള്ള റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന കൂട്ടപ്പലായനം സംബന്ധിച്ച് റിപ്പോർട്ട് നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് എൽ നാഗേശ്വരറാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ ഈ ഹർജികൾ പരിഗണിച്ചത്.

ലോകത്ത് പടർന്ന് പിടിച്ചിരിക്കുന്ന വൈറസിന്റെ ഭീഷണിക്കുപരിയായി ജനങ്ങളുടെ ഭയവും ആശങ്കയുമാണ് മുന്നിട്ട് നിൽക്കുന്നത്. സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നടപടികളിൽ ഇടപെടാൻ തൽക്കാലം കോടതിക്ക് ഉദ്ദേശമില്ലെന്നും കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. കേന്ദ്രത്തിന്റെ റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാനും ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.

ശ്രീവാസ്തവയുടെ ഹർജി കൂടാതെ തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ ഇപെടൽ ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി സമർപ്പിക്കപ്പെട്ടിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് അവശ്യസാധനങ്ങളുടെ അപര്യാപ്തത കാരണമാണ് കുടിയേറിയ നഗരങ്ങളിൽനിന്ന് തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നതെന്ന് ഹർജികളിൽ സൂചിപ്പിച്ചിരുന്നു. വൈറസ് വ്യാപനം പ്രതിരോധിക്കാൻ തൊഴിലാളികളുടെ പലായനം തടയണമെന്നും തൊഴിലാളികൾക്ക് വേണ്ടി സർക്കാർ ക്ഷേമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സുപ്രീം കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP