Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആനത്താരകളിൽ നിർമ്മിച്ച അനധികൃത റിസോർട്ടുകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവ്; നോട്ടീസ് നൽകിയത് തമിഴ്‌നാട്ടിലെ 27 റിസോർട്ടുകൾക്ക്; പഠനസമിതി കണ്ടെത്തിയത് 27 ക്രിട്ടിക്കൽ മേഖലകൾ

ആനത്താരകളിൽ നിർമ്മിച്ച അനധികൃത റിസോർട്ടുകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവ്; നോട്ടീസ് നൽകിയത് തമിഴ്‌നാട്ടിലെ 27 റിസോർട്ടുകൾക്ക്; പഠനസമിതി കണ്ടെത്തിയത് 27 ക്രിട്ടിക്കൽ മേഖലകൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: പശ്ചിമഘട്ടത്തിൽ അനധികൃതമായി കൈയേറി നിർമ്മിച്ച 27 റിസോർട്ടുകൾ പൂട്ടാൻ സുപ്രീംകോടതി നിർദ്ദേശം. തമിഴ്‌നാട്ടിൽ ആനത്താരകൾ കൈയേറി നിർമ്മിച്ച അനധികൃത റിസോർട്ടുകൾക്കാണ് പിടിവീണത്. പശ്ചിമഘട്ട മലനിരകൾ കൈയേറി റിസോർട്ടുകൾ പണിയുമ്പോൾ പരിസ്ഥിതിക്ക് കോട്ടം വരുന്നത് പോലും ഓർക്കാതെയാണ് ഭരണകൂടം അനുമതി നൽകുന്നത്.

ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി ഇടുക്കിയിലും വയനാട് നീലഗിരി കുന്നുകളിലും റിസോർട്ടുകളും വൻ നിർമ്മിതികളും ഉയർന്നപ്പോൾ ഒഴുകി പോകാനാകാതെ കെട്ടിക്കിടന്ന ജലം പലയിടത്തും അപകടം സൃഷ്ടിച്ചത്. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പശ്ചിമഘട്ടമലനിരകൾ സ്ഥിതിചെയ്യുന്ന കേരളം തമിഴ്‌നാട് അതിർത്തികളിൽ അനധികൃത നിർമ്മാണങ്ങൾ നടന്നത്. ഇവ ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ആനത്താരകൾ കൈയേറി നിർമ്മിച്ച തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ 27 റിസോർട്ടുകൾ പൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കൃത്യമായ രേഖകൾ ഹാജരാക്കാനും പരാജയപ്പെട്ടാൽ ഉടൻ അടച്ചു പൂട്ടാനും മറ്റൊരു 12 റിസോർട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് മദൻ.ബി.ലോക്കൂർ, എസ്.അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരുൾപ്പെടുന്ന ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ദേശീയ പൈതൃക സമ്പത്താണ് ആനകളെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു അവയുടെ സ്വൈര വിഹാരത്തിന് തടസമുണ്ടാക്കുന്ന നിർമ്മിതികൾ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ടത്. നീലഗിരി കളക്ടർ നൽകിയ റിപ്പോർട്ടിൽ ഇത്തരത്തിലുള്ള 39 റിസോർട്ടുകളാണുണ്ടായിരുന്നത്. കളക്ടറോട് ഈ റിസോർട്ടുകൾ അടച്ചു പൂട്ടാൻ കോടതി നിർദ്ദേശിച്ചു.

കൂടാതെ ഇക്കാര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ആനകളുടെ സുരക്ഷിതമായ പാതയ്ക്ക് വിഘാതമായി നിൽക്കുന്നതടക്കമുള്ള പാരിസ്ഥിതിക കൈയേറ്റങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി 22 സംസ്ഥാനങ്ങളിലായി ഏതാണ്ട് 27 ക്രിട്ടിക്കൽ മേഖല കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അധികം സംസ്ഥാന സർക്കാരുകളും ഇതിനോട് പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP