Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ തീരങ്ങളിൽ കടൽ നിരപ്പുയരുന്നത് ആഗോള ശരാശരിയിലും കൂടുതൽ എന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ ; ആഗോളതലത്തിൽ പ്രതിവർഷം 1.8 മില്ലിമീറ്റർ കടൽ നിരപ്പ് ഉയരുമ്പോൾ ബംഗാളിൽ ഉയരുന്നത് 5.16 മില്ലിമീറ്റർ; ദക്ഷിണേന്ത്യൻ തീരങ്ങളിലെ സമുദ്രനിരപ്പുയരുന്നത് ആഗോള ശരാശരിയിലും കുറവ്

ഇന്ത്യൻ തീരങ്ങളിൽ കടൽ നിരപ്പുയരുന്നത് ആഗോള ശരാശരിയിലും കൂടുതൽ എന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ ; ആഗോളതലത്തിൽ പ്രതിവർഷം 1.8 മില്ലിമീറ്റർ കടൽ നിരപ്പ് ഉയരുമ്പോൾ ബംഗാളിൽ ഉയരുന്നത് 5.16 മില്ലിമീറ്റർ; ദക്ഷിണേന്ത്യൻ തീരങ്ങളിലെ സമുദ്രനിരപ്പുയരുന്നത് ആഗോള ശരാശരിയിലും കുറവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആഗോള താപനത്തിന്റെ ഫലമായി കടൽ നിരപ്പിലെ ഉയർച്ച ഇന്ത്യൻ തീരങ്ങളിൽ ആഗോള ശരാശരിയിലും കൂടുതലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ. തീവ്രമായ സൂര്യാതപം, കനത്ത മഴ, കൊടും വരൾച്ച, ഉയരുന്ന സമുദ്രനിരപ്പ് എന്നിങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പല പ്രത്യാഘാതങ്ങളും ഇന്ത്യ നേരിടുകയാണെന്ന് അശ്വിനി കുമാർ ചൗബേ ലോക്‌സഭയിൽ വ്യക്തമാക്കി. ടുത്തകാലത്തായി നടത്തിയ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾ ഗൗരവമേറിയ വെളിപ്പെടുത്തലുകളാണു നടത്തിയത്. പല സ്ഥലത്തും സമുദ്രനിരപ്പ് ഉയരുന്നത് ആഗോള ശരാശരിയിലും കൂടുതലാണ്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം നടത്തിയ പഠനങ്ങളുടെ വിവരങ്ങളാണു മന്ത്രി സഭയെ അറിയിച്ചത്.

ആഗോളതലത്തിൽ കടൽ നിരപ്പ് ഉയരുന്നത് പ്രതിവർഷം 1.8 മില്ലിമീറ്ററാണ്. എന്നാൽ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ പ്രതിവർഷം 5.16 മില്ലിമീറ്ററാണ് ഉയർന്നത്. ഗുജറാത്തിലെ കാണ്ട്ലയിൽ 3.18 മില്ലിമീറ്ററും ഹാൽദിയയിൽ 2.89 മില്ലിമീറ്ററും ഉയർന്നു. എന്നാൽ കൊച്ചി ഉൾപ്പെടെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ കടൽ നിരപ്പ് ഉയരുന്നത് ആഗോള ശരാശരിയിലും കുറവാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം ശരാശരി 1.46 മീറ്റർ കര കടലെടുക്കുന്നതായി കണ്ടെത്തി. 35 വർഷത്തിനുള്ളിൽ കടലാക്രമണത്തിൽ കൂടുതൽ കര കടലിനു കീഴ്‌പെടുമെന്നാണു വിലയിരുത്തൽ. പ്രതിവർഷം ഇത് 2.21 മീറ്റർ വരെയെത്താം.

ഇന്ത്യൻ തീരങ്ങളിലെ സമുദ്രനിരപ്പ് ഉയർച്ച ഇങ്ങനെ

ഡയമണ്ട് ഹാർബർ (ബംഗാൾ) 5.16 മിമീ
കണ്ട്‌ല (ഗുജറാത്ത്) 3.18 മിമീ
ഹാൽഡിയ (ബംഗാൾ) 2.89 മിമീ
പോർട്ട് ബ്ലയർ (ആൻഡമാൻ നിക്കോബാർ) 2.20 മിമീ
ഒഖാ (ഗുജറാത്ത്) 1.50 മിമീ
കൊച്ചി (കേരളം) 1.30 മിമീ
പാരദീപ് (ഒഡിഷ) 1.03 മിമീ
വിശാഖപട്ടണം (ആന്ധ്രപ്രദേശ്) 0.97 മിമീ
മുംബൈ (മഹാരാഷ്ട്ര) 0.74 മിമീ
ചെന്നൈ (തമിഴ്‌നാട്) 0.33 മിമീ

ആഴക്കടൽ ഭൂചലനങ്ങൾ കാരണം ഇന്ത്യയുടെ കടൽത്തീരത്തു സൂനാമി ഭീഷണിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമുദ്രനിരപ്പ് ഉയരുന്നതു കാരണം, സൂനാമി വന്നാൽ പ്രത്യാഘാതം വർധിക്കാം. രാജ്യത്ത് ശരാശരി 0.6 ഡിഗ്രി അധികതാപമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയാൻ 4 പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP