Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി കടന്ന് ഭീകരർ നുഴഞ്ഞുകയറിയെന്നും റംസാനോട് അനുബന്ധിച്ച് ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്; ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രതാ നിർദ്ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി; മെട്രോ, റെയിൽവെ, എയർപോർട്ട് എന്നിവിടങ്ങളിലും കർശന പരിശോധന

അതിർത്തി കടന്ന് ഭീകരർ നുഴഞ്ഞുകയറിയെന്നും റംസാനോട് അനുബന്ധിച്ച് ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്; ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രതാ നിർദ്ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി; മെട്രോ, റെയിൽവെ, എയർപോർട്ട് എന്നിവിടങ്ങളിലും കർശന പരിശോധന

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തും കാശ്മീരിലും ഭീകരർ നുഴഞ്ഞുകയറിയതായും ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതോടെ ഡൽഹിയിലും കാശ്മീരിലും ഉൾപ്പെടെ സുരക്ഷ ശക്തമാക്കി. സേനാ വിഭാഗങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിർത്തി കടന്ന് ഭീകരർ കാശ്മീരിലും ഡൽഹിയിലും നുഴഞ്ഞുകയറിയെന്ന് രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ പാർലമെന്റ് മന്ദിരവും രാഷ്ട്രപതിഭവനും ഉൾപ്പെടെയുള്ള ഭരണ സിരാകേന്ദ്രങ്ങളിലും മെട്രോ, റെയിൽവെ, വിമാനത്താവളം, മാർക്കറ്റുകൾ എന്നിവിടങ്ങളിലുമെല്ലാം സുരക്ഷ ശക്തമാക്കി.

അതിർത്തി കടന്ന് നുഴഞ്ഞുകയറിയ ഭീകരർ പലതായി തിരിഞ്ഞ് പലയിടത്തായി ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്. വരുന്ന രണ്ടുമൂന്നു ദിവസങ്ങളിൽ എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്താനും പരിശോധനകൾ കർശനമാക്കാനും സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂടുതൽ പരിശോധനകൾ നടത്തും. റംസാനോടനുബന്ധിച്ച് ഇന്ത്യയിൽ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം നടത്തുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ സൂചനകൾ നൽകിയിരുന്നു. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യ തലസ്ഥാനവും കശ്മീരിലെ വിവിധ തന്ത്രപ്രധാന മേഖലകളും.

അതിർത്തികടന്ന് എത്തിയ ഭീകരർ കശ്മീരിന്റെ പല ഭാഗങ്ങളിലും ചെറു സ്‌ഫോടനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. റെയ്ഡിൽ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വരും ദിവസങ്ങളിൽ കർശന സുരക്ഷയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP