Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അസം പൗരത്വ ബിൽ : നിരൂപകൻ ഹിരൺ ഗോഹേയ്‌നും രണ്ടു പേർക്കുമെതിരെ രാജ്യദ്രോഹ കേസ്; കേസെടുത്തത് ബില്ലിനെതിരെ അനുവാദമില്ലാതെ മീറ്റങ് വിളിച്ചതിനും സ്വതന്ത്ര അസമിനായി ആഹ്വാനം ചെയ്തതിനും

അസം പൗരത്വ ബിൽ : നിരൂപകൻ ഹിരൺ ഗോഹേയ്‌നും രണ്ടു പേർക്കുമെതിരെ രാജ്യദ്രോഹ കേസ്;  കേസെടുത്തത് ബില്ലിനെതിരെ അനുവാദമില്ലാതെ മീറ്റങ് വിളിച്ചതിനും സ്വതന്ത്ര അസമിനായി ആഹ്വാനം ചെയ്തതിനും

മറുനാടൻ ഡെസ്‌ക്‌

ഗുവഹാത്തി: അസാമി നിരുപകനായ ഹിരൺ ഗോഹേയ്ക്കതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. അസം പൗരത്വ ബില്ലിനെതിരെ വ്യാഴാഴ്‌ച്ച ഉപരോധം നടത്തിയതിനാണ് ഹിരണിനെതിരെയും മാധ്യമപ്രവർത്തകനായ മാൻജിത് മഹാൻതയ്ക്കും ആർടിഐ കർഷക ആക്ടിവിസ്റ്റായ അഖിൽ ഖോഖോയ്‌ക്കെതിരെയും കേസെടുത്തത്. ഐപിസി 120ബി (ക്രിമിനൽ ഗൂഢാലോചന), 121 (സംസ്ഥാനത്തിനെതിരെ യുദ്ധത്തിന് ആഹ്വാനം), 123,124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

സ്വതന്ത്ര അസം എന്ന ആഹ്വാനവുമായി തിങ്കളാഴ്‌ച്ച പൗരത്വ ബില്ലിനെതിനെ നിർമ്മിച്ച ഫോറം അംഗങ്ങൾ മീറ്റിങ് കൂടിയിരുന്നു. എന്നാൽ പരിപാടിയിൽ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതാണെന്നും യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ തടയാതിരിക്കണം എന്നാണ് താൻ പറഞ്ഞതെന്നും ഗോഹെയ്ൻ പറയുന്നു. എന്നാൽ മുൻകൂർ അനുവാദമൊന്നും വാങ്ങാതെയാണ് മീറ്റിങ് വിളിച്ചു കൂട്ടിയതെന്ന് ഗുവഹാത്തി പൊലീസ് കമ്മീഷണർ ദീപക്ക് കുമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP