Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടുമൊരു സെൽഫി ദുരന്തം; പാഞ്ഞുവരുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച +2 വിദ്യാർത്ഥി മരിച്ചു

വീണ്ടുമൊരു സെൽഫി ദുരന്തം; പാഞ്ഞുവരുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച +2 വിദ്യാർത്ഥി മരിച്ചു

ചെന്നൈ: സെൽഫി ദുരന്തങ്ങളുടെ കഥകൾ വീണ്ടും തുടരുന്നു. ട്രെനിയിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച +2 വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ചവേയായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ചെന്നൈയിലെ പൂനാമലൈയിൽ ജയിംസ് സ്ട്രീറ്റിൽ താമസിക്കുന്ന ദീന സുകുമാർ(17) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂർ മൃഗശാലയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. മൃഗശാലയിൽ നിന്ന് മടങ്ങിയ സംഘം റെയിൽവേ ട്രാക്കിനടുത്ത് സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.

ഇതിനിടയിൽ എല്ലാവരും ചേർന്ന് സെൽഫി എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് വണ്ടല്ലൂരിനും ഊരാപക്കത്തിനും ഇടയിൽ വച്ച് ചെങ്കൽപേട്ടിലേക്ക് പോകുകയായിരുന്ന എമുവിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ കുട്ടികൾ ശ്രമിച്ചത്. പശ്ചാത്തലത്തിൽ പാഞ്ഞുവരുന്ന ട്രെയിനുള്ള സെൽഫി എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിന്റെ വേഗത മനസിലാക്കാൻ കഴിയാഞ്ഞതാണ് ദീനയെ ട്രെയിൻ ഇടിക്കാൻ കാരണം. മറ്റ് കുട്ടികൾ പെട്ടെന്നു തന്നെ ട്രാക്കിൽ നിന്നും ചാടി രക്ഷപ്പെട്ടിരുന്നുവെന്ന് കുട്ടികളെ ചോദ്യം ചെയ്ത പൊലീസ് പറഞ്ഞു. മരിച്ച ദീന പൂനാമലൈ അരിഗ്‌നഗർ അണ്ണാ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP