Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

500 രൂപ അടച്ചു രജിസ്റ്റർ ചെയ്താൽ കേജ്രിവാളിനൊപ്പം സെൽഫി എടുക്കാം! ഫണ്ട് ശേഖരത്തിന് നൂതനമാർഗവുമായി ആം ആദ്മി

500 രൂപ അടച്ചു രജിസ്റ്റർ ചെയ്താൽ കേജ്രിവാളിനൊപ്പം സെൽഫി എടുക്കാം! ഫണ്ട് ശേഖരത്തിന് നൂതനമാർഗവുമായി ആം ആദ്മി

ബംഗളുരു: പ്രവർത്തന ഫണ്ട് സമാഹരണത്തിന് രാഷ്ട്രീയ പാർട്ടികൾ പല വഴികളും തേടാറുണ്ട്. എന്നാൽ ആംആദ്മി പാർട്ടിക്കാരുടെ ഫണ്ട് ശേഖരണം എന്നും വ്യത്യസ്ഥ വഴികളിലൂടെയായിരുന്നു. തുടക്കകാലത്ത് 20,000 രൂപ ഈടാക്കി കെജ്രിവാളിനൊപ്പം അത്താഴം കഴിക്കാൻ അവസരം ഒരുക്കിയാണ് എ.എ.പി ആദ്യം ഫണ്ട് പിരിച്ചത്. ഈ തന്ത്രം വിജയം കാണുകയും എ.എ.പി ലക്ഷങ്ങൾ ഫണ്ട് സമാഹരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഫണ്ട് സമാഹരണത്തിന് പുതു വഴിയുമായി ആപ് രംഗത്ത് എത്തിയിരിക്കുകയാണ്. 'സെൽഫി വിത്ത് മഫഌ മാൻ' എന്ന പുതിയ ഫണ്ട് ശേഖരണം പേര് പോലെ തന്നെയാണ്. 500 രൂപ അടച്ച് എ.എ.പിയുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുന്നവർക്ക് കേജ്രിവാളിനൊപ്പം സെൽഫി എടുക്കാനാണ് അവസരം ലഭിക്കുന്നത്.

ഫണ്ട് കണ്ടെത്തുന്നതിന് പുതിയ പദ്ധതിയുമായി ആംആദ്മി പാർട്ടിയുടെ കർണാടക യൂണിറ്റാണ് രംഗത്ത് എത്തിയത്. 'സെൽഫി വിത്ത് മഫ്‌ളർമാൻ' എന്ന പേരിലാണ് കർണാടകയിൽ ആംആദ്മി ഇപ്പോൾ ഡൽഹി ഇലക്ഷനുവേണ്ട പണം കണ്ടെത്തുന്നത്. പാർട്ടി ഫണ്ട് കണ്ടെത്തുന്നതിന് സുതാര്യമായ പുതിയ മാർഗങ്ങൾ അവലംബിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പാർട്ടി പ്രവർത്തകൻ വി.ബാലകൃഷ്ണൻ പറഞ്ഞു.

ജനുവരി 7 വരെയാണ് പേര് രജിസ്റ്റർ ചെയ്യാൻ അവസരം. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് കെജ്രിവാളിനൊപ്പം ചായ സൽക്കാരത്തിൽ പങ്കെടുക്കാനും സെൽഫി എടുക്കാനും അവസരം ലഭിക്കും. കെജ്രിവാൾ 11ന് ബംഗളുരുവിൽ എത്തുമ്പോഴാണ് സെൽഫി എടുക്കാൻ അവസരം ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP