Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയിൽ ശബ്ദമുയർത്തി സംസാരിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമർശിച്ച സംഭവം; മുതിർന്ന അഭിഭാഷകൻ രാജിവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു

കോടതിയിൽ ശബ്ദമുയർത്തി സംസാരിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമർശിച്ച സംഭവം; മുതിർന്ന അഭിഭാഷകൻ രാജിവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു

ന്യൂഡൽഹി: സുപ്രീം കോടതി ജസ്റ്റിസിന്റഎ വിമർശനത്തെ തുടർന്ന് മുതിർന്ന അഭിഭാഷകൻ രാജിവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിൽ നിന്നുണ്ടായ വിമർശനമാണ് ജോലി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചെന്നാണ് രാജിക്കത്തിൽ ധവാൻ പറയുന്നത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ രാജിവ് ധവാനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരസ്യമായി വിമർശിച്ചത് വാർത്തയായിരുന്നു. കോടതിയിൽ ശബ്ദം ഉയർത്തി വാദിച്ചതിനെതിരെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. കോടതിമുറിയിൽ അഭിഭാഷകർ ശബ്ദമുയർത്തി സംസാരിക്കുന്നത് അവരുടെ പോരായ്മയയൊണ് തെളിയിക്കുന്നതെന്നായിരുന്നു മിശ്രയുടെ പരാമർശം. അവരുടെ സാമർഥ്യമില്ലായ്മയും മുതിർന്ന അഭിഭാഷകനാവാൻ വേണ്ട യോഗ്യതയില്ലായ്മയും അത്തരം പ്രവർത്തികളിലൂടെ വെളിപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രാജേഷ് ധവാനും തമ്മിലുള്ള കേസിന്റെ വാദത്തിനിടെയുണ്ടായ അസ്വാരസ്യങ്ങൾ തലപൊക്കിയത്. രാമജന്മഭൂമി -ബാബ്‌റി മസ്ജിദ് കേസിലും അരവിന്ദ് കെജ്രിവാൾ സർക്കാർ- കേന്ദ്രസർക്കാർ കേസിലും വാദങ്ങൾക്കിടെ ശബ്ദം ഉയർത്തി ഭീഷണിപ്പെടുത്തരുത് എന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിർദേശിക്കുകയുണ്ടായി. ആദ്യത്തെ കേസിലെ വാദം തുടരുന്നതിനിടെ ധവാൻ ജസ്റ്റിസ് ദീപക് മിശ്രയോട് ശബ്ദമുയർത്തി സംസാരിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അരവിന്ദ് കെജ്രിവാൾ സർക്കാരിന് വേണ്ടി ഹാജരായ അവസരത്തിൽ വാദങ്ങളുന്നയിക്കാൻ ജസ്റ്റിസ് മിശ്ര ധവാന് മതിയായ സമയം അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ടായി.

ദീപക് മിശ്രയുടെ പരാമർശം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് അഭിഭാഷകവൃത്തി ഉപേക്ഷിക്കാനുള്ള തീരുമാനം രാജീവ് ധവാൻ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP