Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് ഫലത്തിന്റെ വരവ് ബാധിച്ചു തുടങ്ങി; സെൻസെക്സ് 713 പോയന്റ് കൂപ്പുകുത്തി; മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ

തിരഞ്ഞെടുപ്പ് ഫലത്തിന്റെ വരവ് ബാധിച്ചു തുടങ്ങി; സെൻസെക്സ് 713 പോയന്റ് കൂപ്പുകുത്തി; മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് കരടികളുടെ ദിനമായിരുന്നു. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെബാധിച്ചത്. സെൻസെക്സ് 713.33 പോയന്റ് താഴ്ന്ന് 34959.72ലും നിഫ്റ്റി 205.20 പോയന്ഡറ് നഷ്ടത്തിൽ 10488.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാഷ്ട്രീയ രംഗത്തെ സംഭവ വികാസങ്ങൾക്ക് അനുസൃതമായ പ്രത്യാഘാതാങ്ങളാണ് ഓഹരിവിപണിയിലും ഉണ്ടാകുക.

മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. മിക്കവാറും സെക്ടറുകളിൽ കനത്ത വില്പന സമ്മർദം പ്രകടമായിരുന്നു. ലോഹം, ഇൻഫ്രസ്ട്രക്ചർ, വാഹനം, ബാങ്ക്, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്.

ബിഎസ്ഇയിലെ 1870 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 647 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. കൊട്ടക് മഹീന്ദ്ര, ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, വിപ്രോ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, കോൾ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.

ഓഹരിവിപണിയിൽ വ്യാപാരം നടന്നുകൊണ്ടിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സെബിയും ഇത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഉണ്ടാകുന്നതോടെ വിപണിയിൽ ഉണ്ടായേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകളും ഇതോടെ സജീവമാകുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കെ നിക്ഷേപകരും ഓഹരിവിപണിയെ ആശങ്കയോടെ മാത്രമാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനെക്കൂടി നിർണായകമായി സ്വാധീനിക്കുന്ന ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമായി പുറത്തുവരാനിരിക്കുന്നതെന്ന് ഇക്വിറ്റി99 ലെ വിശകലന വിദഗ്ദൻ രാഹുൽ ശർമ ചൂണ്ടിക്കാണിക്കുന്നു.

രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്ന ഛത്തീസ്‌ഗഡിൽ തൂക്ക് മന്ത്രിസഭയായിരിക്കും നിലവിൽ വരുന്നതെന്നും എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്നും മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് കോൺഗ്രസിനെ താഴെയിറക്കമെന്നുമുള്ളതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP