Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റകുറ്റപ്പണിക്കു തുറന്ന സെപ്ടിക് ടാങ്കിൽ കാൽവഴുതി ഏഴു വയസുകാരി വീണു; വിവരം അറിയാതെ ടാങ്ക് മൂടി ഉറപ്പിച്ചു മാതാപിതാക്കൾ

അറ്റകുറ്റപ്പണിക്കു തുറന്ന സെപ്ടിക് ടാങ്കിൽ കാൽവഴുതി ഏഴു വയസുകാരി വീണു; വിവരം അറിയാതെ ടാങ്ക് മൂടി ഉറപ്പിച്ചു മാതാപിതാക്കൾ

ചെന്നൈ: അറ്റകുറ്റപ്പണിക്കു തുറന്ന സെപ്ടിക് ടാങ്കിൽ കാൽവഴുതി ഏഴു വയസുകാരി വീണു. മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ജീവൻ നഷ്ടമായത് ചെന്നൈ മധുരവോയലിനടുത്ത് കന്നി അമ്മൻനഗറിൽ സെൽവകുമാറിന്റെയും ആനന്ദിയുടെയും മകളായ രോഹിതയ്ക്കാണ്.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കാൽവഴുതി സെപ്റ്റിക് ടാങ്കിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ലാബ് ഇളകിമാറിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് സെപ്റ്റിക് ടാങ്ക് ഇരുമ്പ് മൂടികൊണ്ട് അടച്ചിരുന്നു.

മകൾ സെപ്റ്റിക് ടാങ്കിൽ വീണതറിയാതെ മാതാപിതാക്കൾ കുഴിമൂടുക ആയിരുന്നു. സംഭവ ദിവസം മാതാപിതാക്കൾ അപകടാവസ്ഥയിലുള്ള സെപ്റ്റിക് ടാങ്ക് മണൽകൊണ്ട് മൂടി. ഇതിനിടെയാണ് മകളെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കൂട്ടുകാരോടും അയൽവക്കത്തുമൊക്കെ കുട്ടിയെ അന്വേഷിച്ചു. ഇതിനിടെയാണ് സെപ്റ്റിക് ടാങ്കിന് സമീപം കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയത്. തുടർന്ന് കുഴിയിൽ നിന്നും മണ്ണ് നീക്കിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP