Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീരിയൽ നടി വിശ്വ ശാന്തി വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നിലത്തിരുന്ന് കട്ടിലിന്മേൽ ചാരി കിടക്കുന്ന വിധത്തിൽ; നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയുടെ മരണത്തിൽ ദുരൂഹത; ലോക്ക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയെന്നനും അഭ്യൂഹങ്ങൾ

സീരിയൽ നടി വിശ്വ ശാന്തി വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നിലത്തിരുന്ന് കട്ടിലിന്മേൽ ചാരി കിടക്കുന്ന വിധത്തിൽ; നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയുടെ മരണത്തിൽ ദുരൂഹത; ലോക്ക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയെന്നനും അഭ്യൂഹങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെന്നിന്ത്യയിലെ പ്രശസ്ത സീരിയൽ നടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തെലുങ്ക് സീരിയൽ നടി വിശ്വ ശാന്തിയെയാണ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൈദരാബാദിലെ എൻജിനീയേഴ്‌സ് കോളനിയിലെ വീടിനുള്ളിലാണ് ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയം തോന്നി അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വിവരമുണ്ടെങ്കിലും മരണത്തിൽ ദുരൂഹതകൾ നിലനിൽക്കുകയാണ്.

വീടിന്റെ വാതിൽ തകർത്താണ് പൊലീസ് അകത്ത് കയറിയത്. നിലത്തിരുന്ന് കട്ടിലിന്മേൽ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്ന ശാന്തി ഹൈദരാബാദിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

വിശാഖപട്ടണം സ്വദേശിയായ ശാന്തി നിരവധി തെലുങ്ക് ടിവി സീരിയലുകളിൽ അഭിനയിച്ചിരുന്നു. അതിനിടെ ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് ശാന്തിയുടെ മരണത്തിന് കാരണമായതെന്നും അഭ്യൂഹങ്ങളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP