Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖ മോഡലും സീരിയൽ താരവുമായ യുവതിയെ 25കാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; രാജസ്ഥാനിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവാവ് മുങ്ങിയതിന് പിന്നാലെ പരാതിയുമായി യുവതി രംഗത്ത്

പ്രമുഖ മോഡലും സീരിയൽ താരവുമായ യുവതിയെ 25കാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; രാജസ്ഥാനിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവാവ് മുങ്ങിയതിന് പിന്നാലെ പരാതിയുമായി യുവതി രംഗത്ത്

ജയ്പൂർ: പ്രമുഖ ടെലിവിഷൻ സീരിയൽ താരവും മോഡലുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആൽവാർ പൊലീസ് കേസടുത്തു. രാജസ്ഥാനിലെ ആൽവാൽ ജില്ലയിലെ നിമ്രാനയിൽ ഈ മാസം നാലിനായിരുന്നു സംഭവം. പെൺകുട്ടിയുടെ സഹപാഠിയായ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബയിലെ ഒരു കോളേജിൽ ഡിഗ്രി പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ അവർ വീണ്ടും അടുക്കുകയും സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. തുടർന്ന് ഇരുവരും ഡൽഹിയിൽ വച്ച് കാണാൻ തീരുമാനിച്ചു. ഇതിനായി യുവതി ആഗസ്റ്റിൽ ഡൽഹിയിൽ എത്തിയിരുന്നു.

യുവാവ് പെൺകുട്ടിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരും സെപ്റ്റംബർ നാലിന് രാജസ്ഥാനിലെ നിമ്രാനയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചു. സുഹൃത്തുക്കൾക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാൾ അവിടെ രാത്രിയിലെ താമസത്തിനായി മുറികൾ ബുക്ക് ചെയ്തിരുന്നു.

ഇതിലൊരു മുറിയിൽവച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മുംബയിലേക്ക് കടന്ന യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നെന്ന് ആൽവാർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ സഞ്ജയ് പുനിയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP