Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ ശുചിമുറി നിർമ്മിക്കാമെന്ന് വാക്കു പറഞ്ഞ ശേഷം പാലിച്ചില്ല; പിതാവിനെ വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴുവയസുകാരി പൊലീസ് സ്‌റ്റേഷനിൽ ! അധികൃതർ ചേർന്ന് ശുചിമുറി നിർമ്മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ 'കൊച്ചു സാറയെ' സ്വച്ഛ് ഭാരത് മിഷൻ ബ്രാൻഡ് അംബാസിഡറാക്കി ; തമിഴ്‌നാട് വെല്ലൂരിലെ ഹനീഫ സാറയുടെ കഥയിങ്ങനെ

വീട്ടിൽ ശുചിമുറി നിർമ്മിക്കാമെന്ന് വാക്കു പറഞ്ഞ ശേഷം പാലിച്ചില്ല; പിതാവിനെ വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴുവയസുകാരി പൊലീസ് സ്‌റ്റേഷനിൽ ! അധികൃതർ ചേർന്ന് ശുചിമുറി നിർമ്മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ 'കൊച്ചു സാറയെ' സ്വച്ഛ് ഭാരത് മിഷൻ ബ്രാൻഡ് അംബാസിഡറാക്കി ; തമിഴ്‌നാട് വെല്ലൂരിലെ ഹനീഫ സാറയുടെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജ്യത്ത് എല്ലായിടത്തും ശുചിമുറി നിർമ്മിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര സർക്കാർ അഹോരാത്രം പണിയെടുത്തിട്ടും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ കുറവ് പ്രകടമായിരിക്കുകയാണ്. ഈ അവസരത്തിലാണ് ശുചിമുറി നിർമ്മിക്കാത്ത പിതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു വയസുകാരി ഹനീഫ സാറ രംഗത്തെത്തിയത്. ശുചിമുറി നിർമ്മിക്കാമെന്ന് കുഞ്ഞിന് വാക്ക് നൽകിയ ശേഷം പിന്നീട് ഇയാളിത് പാലിച്ചില്ല.

ഇതിന് പിന്നാലെയാണ് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴുവയസുകാരി ഹനീഫ സാറ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഇതിന് പിന്നാലെ ആമ്പൂർ നഗരസഭ ശുചിമുറി നിർമ്മാണം ആരംഭിക്കുകയും, കൊച്ചു സാറയെ സ്വച്ഛ് ഭാരത് മിഷൻ ബ്രാൻഡ് അംബാസഡറുമാക്കി.

വെല്ലൂർ ജില്ലയിലെ ആമ്പൂരിലെ ഓട്ടോ ഡ്രൈവറായ ഇഹ്‌സാനുല്ലയുടെ മകളാണു സാറ. നഴ്‌സറിയിൽ ഒന്നാമതെത്തിയാൽ ശുചിമുറി നിർമ്മിക്കാമെന്നു പിതാവ് വാക്ക് നൽകിയിരുന്നെന്നും എന്നാൽ പല ക്ലാസുകളിലും ഒന്നാമതെത്തിയിട്ടും വാക്കു പാലിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. മാതാവിനൊപ്പമാണു സ്റ്റേഷനിലെത്തിയത്.

തടയാൻ പരമാവധി ശ്രമിച്ചിട്ടും ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചതിനാലാണു മകൾക്കൊപ്പം വന്നതെന്നു മാതാവ് പൊലീസിനോടു പറഞ്ഞു. ശുചിമുറിയില്ലാത്ത കാര്യം കൂട്ടുകാരികളോടും അദ്ധ്യാപികയോടും പറയാനുള്ള നാണക്കേടു കാരണമാണു പരാതിയുമായെത്തിയതെന്നു കൊച്ചുസാറ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP