Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു; പരുക്കേറ്റവരിൽ ഏറെയും തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോരയിൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗുരുതര പരുക്കുകളോടെ ഇരുപതിലധികം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ആവശ്യത്തിനായി വാതകങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

പദ്ര-ജംബുസാർ ഹൈവേയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പരുക്കേറ്റവരിൽ ഏറെയും തൊഴിലാളികളാണെന്നു പൊലീസ് പറഞ്ഞു. വാതകപൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിൽ പ്രവർത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. ഫൊറൻസിക് വിദഗ്ദ്ധർ ഫാക്ടറി സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP