Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയ്ക്കും സഹോദരനുമൊപ്പം ക്ലിനിക്കിലെത്തിയ യുവതിക്ക് നേരെ ഡോക്ടർമാരുടെ ലൈംഗികാതിക്രമം; യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസ്; പ്രതികൾ ഒളിവിലാണെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: അമ്മയ്ക്കും സഹോദരനുമൊപ്പം ക്ലിനിക്കിലെത്തിയ യുവതിക്ക് നേരെ ഡോക്ടർമാരുടെ ലൈംഗികാതിക്രമം. ഉത്തർപ്രദേശിൽ ചികിത്സ തേടിയെത്തിയ 25കാരിക്ക് നേരെയാണ് രണ്ട് ഡോക്ടർമാർ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണ്.

ഉത്തർപ്രദേശിലെ മുസഫർനഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ക്ലിനിക്കിന്റെ ഉടമയായ അശോക് കുമാറും അഖിലും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

അമ്മയ്ക്കും സഹോദരനുമൊപ്പമാണ് യുവതി ക്ലിനിക്കിൽ പോയത്.പരിശോധനയ്ക്ക ഇടയിൽ ഡോക്ടർമാർ ലൈംഗിക അതിക്രമം നടത്തി എന്നതാണ് കേസിന് ആധാരമായ സംഭവം. കുടുംബാംഗങ്ങൾ പുറത്ത് കാത്തുനിൽക്കുമ്പോഴാണ് ഡോക്ടർമാരുടെ പരാക്രമം.

വീട്ടിൽ എത്തിയ ശേഷം തനിക്കുണ്ടായ ദുരനുഭവം യുവതി വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. കുപിതരായ കുടുംബാംഗങ്ങൾ ക്ലിനിക്കിൽ പോയി ഡോക്ടർമാരെ മർദിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP