Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹപ്രവർത്തകയായ വനിതാ പൊലീസിനെ മയക്കു മരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി: യുവതിയുടെ പരാതിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു

സഹപ്രവർത്തകയായ വനിതാ പൊലീസിനെ മയക്കു മരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി: യുവതിയുടെ പരാതിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു

സ്വന്തം ലേഖകൻ

ഭോപ്പാൽ: സഹപ്രവർത്തകയായ വനിതാ പൊലീസിനെ പീഡിപ്പിച്ച സിവിൽ പൊലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. മയക്കു മരുന്ന് നൽകിയ ശേഷം സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കുകയും പീഡജന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലെ വിദിഷയിലാണ് സംഭവം.

വിദിഷയിലെ സിവിൽ പൊലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്. ജൂൺ 15ന് ആനന്ദ് നസീർബാദ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നിൽക്കുമ്പോൾ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമിൽ പോകണമെന്ന് പറഞ്ഞു. തുടർന്ന് ആനന്ദ് ഒരു ഹോട്ടലിൽ മുറിയെടുത്ത് മയക്കു മരുന്ന് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

തുടർന്ന് പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ആനന്ദ് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ആനന്ദിനെതിരെ കേസ് എടുത്ത പൊലീസ് അന്വേഷണം തുടങ്ങിയതായി വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP