Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഫീസിലെ യുവതിയോട് അപമര്യാദയായി പെരുമാറി; എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ആർ കെ പച്ചൗരിക്കെതിരെ കേസ്

ഓഫീസിലെ യുവതിയോട് അപമര്യാദയായി പെരുമാറി; എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ആർ കെ പച്ചൗരിക്കെതിരെ കേസ്

ന്യൂഡൽഹി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ദി എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടെറി) ഡയറക്ടർ ജനറൽ ആർ കെ പച്ചൗരിക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പച്ചൗരിയുടെ ഓഫീസിൽ റിസർച് അനലിസ്റ്റായി ജോലി നോക്കുന്ന യുവതി നൽകിയ പരാതിയിലാണ് പച്ചൗരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇമെയിൽ എസ്എംഎസ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ, അനാവശ്യമായി സ്പർശിക്കൽ എന്നിവ കൊണ്ടു പച്ചൗരി ശല്യപ്പെടുത്തിയതായാണ് 29കാരിയുടെ പരാതി. സ്ത്രീയുടെ മാന്യതയ്‌ക്കെതിരായ കടന്നുകയറ്റം, ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ചുമത്തിയത്.

നേരത്തെ പച്ചൗരി ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ ഇമെയിൽ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരുന്നുവെന്നും അതിൽ നിന്നയച്ച സന്ദേശങ്ങളാണ് പരാതിക്കാരിക്കു ലഭിച്ചതെന്നുമാണ് പച്ചൗരി പറഞ്ഞത്. ഇതു സംബന്ധിച്ചു പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും പച്ചൗരി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയിൽ മൊഴിയെടുത്തശേഷമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ പച്ചൗരിക്ക് ഇടക്കാല സംരക്ഷണം ഫെബ്രുരി 23 വരെ ഡൽഹി ഹൈക്കോടതി അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പച്ചൗരിക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. എന്നാൽ ഈ കാലയളവിൽ അന്വേഷണ ഉദ്യാഗസ്ഥർ ആവശ്യപ്പെടുമ്പോഴെല്ലാം പച്ചൗരി കേസന്വേഷണത്തോട് സഹകരിക്കേണ്ടിവരും.

2007ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് പച്ചൗരി അധ്യക്ഷനായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP