Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാ എന്നത് പേർഷ്യൻ പേര്; സ്ഥലങ്ങളുടെപേര് മാറ്റുന്നതിന് മുമ്പ് ബിജെപി ആദ്യം മാറ്റേണ്ടത് നേതാക്കളുടെ പേരാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ്

ഷാ എന്നത് പേർഷ്യൻ പേര്; സ്ഥലങ്ങളുടെപേര് മാറ്റുന്നതിന് മുമ്പ് ബിജെപി ആദ്യം മാറ്റേണ്ടത് നേതാക്കളുടെ പേരാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ്

ഡൽഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുമാറ്റുന്നതിന് മുമ്പ് ആദ്യം തിരുത്തേണ്ടത് ബിജെപി നേതാക്കന്മാരുടെ പേരാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഷാ എന്നത് പേർഷ്യൻ പേരാണെന്നും സംസ്‌കൃതത്തിൽനിന്നല്ല അതിന്റെ ഉത്ഭവമെന്നും ഇർഫാൻ പറഞ്ഞു. അതിനാൽ സ്ഥലങ്ങളുടെ പുനർനാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബിജെപി നേതാക്കൾ മാറ്റേണ്ടതെന്ന് ഇർഫാൻ ഹബീബ് കൂട്ടിച്ചേർത്തു.

ഇനി അവർ(ബിജെപി) നഗരങ്ങളുടെ പേരുകൾ മാറ്റുകയാണെന്നിരിക്കട്ടെ, സ്വന്തം പേരുകൾ മാറ്റിക്കൊണ്ടാവട്ടെ അതിനു തുടക്കം കുറിക്കുന്നത്- ഇർഫാൻ ഹബീബ് പറഞ്ഞു. മജുംദാർ, ഷാ തുടങ്ങിയവ ഇസ്ലാമിക ബന്ധമുള്ള പദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shah is a Persian word, it is not from Sanskrit. If they (BJP) are changing the names of cities, they should first start with their own names: Professor Irfan Habib, Historian pic.twitter.com/AVUc0Q5Wja

- ANI (@ANI) November 11, 2018

നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനർനാമകരണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വ്യാപകവിമർശനമാണ് മുന്നണിയിൽനിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരിൽനിന്നും ഉയരുന്നത്. ഇതിനിടയിലാണ് ചരിത്രകാരന്റെ പ്രസ്താവന.

ബിജെപിയുടെ ദേശീയവക്താവ് ഷാനവാസ് ഹുസൈൻ, കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉത്തർപ്രദേശ് മന്ത്രി മൊഹ്സിൻ റാസ എന്നിവരുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന വിമർശനവുമായി ഉത്തർപ്രദേശ് മന്ത്രിസഭയിലെ അംഗവും എസ് ബി എസ് പി അധ്യക്ഷനമായ ഓം പ്രകാശ് രാജ്ഭറും രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP