Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷഹീൻബാഗ് പ്രതിഷേധം; ഉപരോധിച്ച റോഡുകൾ തുറന്ന് പ്രതിഷേധക്കാർ; തുറന്നത് ജാമിയയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡ്

ഷഹീൻബാഗ് പ്രതിഷേധം; ഉപരോധിച്ച റോഡുകൾ തുറന്ന് പ്രതിഷേധക്കാർ; തുറന്നത് ജാമിയയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 70 ദിവസമായി അടച്ചിട്ട ഷാഹീൻബാഗിലെ റോഡുകൾ തുറന്നു. പ്രതിഷേധക്കാർ തന്നെയാണ് റോഡുകൾ തുറന്നു കൊടുത്തത്. ജാമിയയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡാണ് തുറന്നത്.

പ്രതിഷേധം ആരംഭിച്ചതു മുതൽ ഷഹീൻ ബാഗിൽ വിന്യസിച്ചിരിക്കുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ റോഡ് ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാൽ റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഷാഹീൻബാഗ് പ്രതിഷേധക്കാർ ഡൽഹി പൊലീസുമായി യാതൊരു സംഭാഷണവും നടത്തിയിട്ടില്ല. റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു മുന്നറിയിപ്പും പ്രതിഷേധക്കാർ നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസും പറഞ്ഞു.

'കുറച്ച് നേരത്തെയാണ് 9ാം നമ്പർ റോഡ് ഒരു കൂട്ടം പ്രതിഷേധക്കാർ തുറന്നത്. എന്നാൽ പിന്നാലെ ഒരു സംഘം അത് അടച്ചു. എന്നാൽ വീണ്ടും ഒരു സംഘം വന്ന് അത് തുറന്നു. ഇപ്പോഴും അതിൽ വ്യക്തത വന്നിട്ടില്ല.' ഡൽഹി സൗത്ത് ഈസ്റ്റ് പൊലീസ് ഡി.സി.പി പറഞ്ഞു. ഷാഹീൻബാഗ് പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച രണ്ട് പേരുടെ മധ്യസ്ഥ സംഘം പ്രതിഷേധസ്ഥലത്തെത്തി ചർച്ച നടത്തിയിരുന്നു.

പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നും പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചതിന് പിന്നാലെയാണ് മധ്യസ്ഥ സംഘം പ്രതിഷേധ സ്ഥലത്തെത്തുന്നത്. മുതിർന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രൻ എന്നിവരായിരുന്നു പ്രതിഷേധ സ്ഥലത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP