Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷഹീൻബാഗ് സമരം; ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ; മൂന്ന് ദിവസത്തിനുള്ളിൽ സ്ഥലവും സമയവും അറിയിക്കുമെന്ന് അമിത്ഷായുടെ ഉറപ്പ്; ചർച്ചയ്ക്ക് തയ്യാറെന്ന് സന്നദ്ധത അറിയിച്ച് പ്രതിഷേധക്കാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം നടത്തുന്നവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു.. ആര് ചർച്ചയ്ക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ പ്രസ്താവന ഏറ്റെടുത്താണ് നാളെ തന്നെ ചർച്ചയാകാമെന്ന് സമരക്കാർ അറിയിച്ചത്.പൗരത്വ നിയമ ഭേദഗതിയിൽ ആശങ്കയുള്ള ആരുമായും ചർച്ചയ്ക്ക് തയ്യാറെന്ന് ഒരു ചാനൽ പരിപാടിയിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഓഫീസുമായി ബന്ധപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ സമയവും സ്ഥലവും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു തുടർന്നാണ് സമരക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്.. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ചനടത്താമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.. ഇതിനിടെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമമെന്നാവശ്യപ്പെട്ട് നാളെ അമിത്ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്.എന്നാൽ ക്ഷണം കിട്ടിയാൽ മാത്രം ചർച്ചയിൽ പങ്കെടുത്താൽ മതിയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്..

അതേ സമയം ഷഹീൻബാഗ് പ്രതിഷേധക്കാർ ചർച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 15 മുതലാണ് ഷഹീൻബാഗിൽ സമരം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP