Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ബിജെപിയോട് കിടപിടിക്കാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളു; രാജ്യം ഭരിക്കുവാനുള്ള പക്വത രാഹുൽ ഗാന്ധിക്കായി; പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുൽ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് ശരദ് പവാർ

രാജ്യത്ത് ബിജെപിയോട് കിടപിടിക്കാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളു; രാജ്യം ഭരിക്കുവാനുള്ള പക്വത രാഹുൽ ഗാന്ധിക്കായി; പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുൽ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് ശരദ് പവാർ

പുണെ: രാജ്യത്ത് ബിജെപിയോട് കിടപിടിക്കാൻ കോൺഗ്രസ്സിന് മാത്രമേ കഴിയൂ എന്ന് എൻസിപി നേതാവ് ശരദ് പവാർ. രാജ്യം ഭരിക്കുവാനുള്ള പക്വത രാഹുൽ ഗാന്ധിക്കുണ്ടെന്നും പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുൽ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും ശരത് പവാർ പറഞ്ഞു.

നരേന്ദ്ര മോദി മികച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്ക് എത്തിയപ്പോൾ രാജ്യത്തിന്റെ ആകെ വികാരം മനസ്സിലാക്കി വിജയകരമായി പ്രവർത്തിക്കാൻ മോദിക്കായില്ലെന്നും പവാർ പറഞ്ഞു.

ബിജെപി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ സഹകരണ ബാങ്കിങ്ങ് മേഖലയെ തകർത്തുകളഞ്ഞു.. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ഇത് ശരിവയ്ക്കുന്നതാണ്. സംഭവം ഗൗരവമേറിയതാണ്,പക്ഷേ പ്രതികരിക്കാൻ മോദി തയ്യാറാവുന്നതോയില്ലെന്നും പവാർ കുറ്റപ്പെടുത്തി.

മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് അനാവശ്യമാണ്. മുംബൈയെ സാമ്ബത്തിക തലസ്ഥാനമാക്കാനും മഹാരാഷ്ട്രയിൽ നിന്ന് പറിച്ചുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ജനവികാരത്തിന് എതിരാണെന്നും പവാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP