Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്‌ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല; ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീൽ ഗുഡ് അവതരണം! മോദിയുടേത് വെറുമൊരു ഷോയെന്ന് ശശി തരൂർ; പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ; ടോർച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ അതും കൂടിയായെന്നും ട്വീറ്റ് ചെയ്ത് കണ്ണൻ ഗോപിനാഥനും; മോദിയെ പരിഹസിച്ച് എതിരാളികൾ

ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്‌ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല; ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീൽ ഗുഡ് അവതരണം! മോദിയുടേത് വെറുമൊരു ഷോയെന്ന് ശശി തരൂർ; പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ; ടോർച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ അതും കൂടിയായെന്നും ട്വീറ്റ് ചെയ്ത് കണ്ണൻ ഗോപിനാഥനും; മോദിയെ പരിഹസിച്ച് എതിരാളികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാൻ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയും രംഗത്ത് വന്നു.

ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകൾ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. 'ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്‌ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീൽ ഗുഡ് അവതരണം!. തരൂർ ട്വീറ്റിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിർദ്ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് 9.0 എന്നും അദ്ദേഹം പറയുന്നു. 'ഇവന്റ് മാനേജ്മെന്റ് 9.0, ഒരു മഹാനായ ചിന്തകൻ ഒരിക്കൽ പറഞ്ഞു. ചരിത്രം ആവർത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നമുക്കൊരു പ്രഹസനമുണ്ട്.' ഗുഹ ട്വീറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിർദേശത്തെ പരിഹസിച്ചുക്കൊണ്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും രംഗത്തെത്തി. ടോർച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതുംകൂടിയായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് പി ചിദംബരവും മോദിയെ വിമർശിച്ചു. പാവപ്പെട്ടവരെ സഹായിക്കുകയാണ് പ്രധാനന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP