Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ; നിയമനം മോദിയുടെ നിർദേശപ്രകാരം

ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ; നിയമനം മോദിയുടെ നിർദേശപ്രകാരം

ന്യൂഡൽഹി: മോദിയുടെ നിർദേശപ്രകാരം മുൻ വിദേശകാര്യ സഹമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ വിദേശ കാര്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷനായി നിയമിച്ചു. ശശി തരൂരിനെ കൂടാതെ പുതിയ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളിൽ കോൺഗ്രസിന് നാലു അദ്ധ്യക്ഷ സ്ഥാനം നൽകി.

വീരപ്പമൊയ്‌ലി(ധനകാര്യം), പി. ഭട്ടചാര്യ(ആഭ്യന്തരം), അശ്വനികുമാർ(ശാസ്ത്ര സാങ്കേതികം), ഇ.എം. സുദർശന നാച്ചിയപ്പൻ(നിയമം, പഴ്‌സണൽ) എന്നിവരാണ് മറ്റ് അധ്യക്ഷന്മാർ. ശശി തരൂർ അദ്ധ്യക്ഷനായുള്ള വിദേശ കാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അംഗമാണ്. 

വിവിധ സ്റ്റാന്റിങ് കമ്മിറ്റികളിൽ അംഗങ്ങളായ കേരളത്തിൽ നിന്നുള്ള എം.പിമാരും അംഗങ്ങളായിട്ടുണ്ട്. പി.കരുണാകരൻ(ഐടി), പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ. ഷാനവാസ് (മാനവവിഭവശേഷി), ഇ. അഹമ്മദ് (റെയിൽവെ), ഇ.ടി. മുഹമ്മദ് ബഷീർ (വ്യവസായം), ഇന്നസെന്റ്, എ.സമ്പത്ത് (നിയമം), കെ.വി.തോമസ് (നഗരവികസനം), കൊടിക്കുന്നിൽ സുരേഷ് (തൊഴിൽ), കെ.സി.വേണുഗോപാൽ, കെ. എൻ.ബാലഗോപാൽ (ടൂറിസം), എം.ബി. രാജേഷ് (പെട്രോളിയം), ജോസ്.കെ.മാണി (വിദേശകാര്യം), വയലാർ രവി, ജോയ് എബ്രഹാം (വാണിജ്യം) എന്നിവരാണ് അംഗങ്ങളായ മലയാളി എംപിമാർ. ലോക്‌സഭയിൽ അംഗങ്ങൾ കുറഞ്ഞതിനാൽ ഇടതു പക്ഷത്തിന് ഇക്കുറി സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങൾ ലഭിച്ചിട്ടില്ല. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP