Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പതാം വയസിനിടെ 24 തവണ കാമി റിത ഷേർപ്പയ്ക്ക് മുമ്പിൽ എവറസ്റ്റ് കീഴടങ്ങി; തിരുത്തിയത് സ്വന്തം റെക്കോർഡ്; ഇപ്പോഴും യുവാവാണെന്നും രണ്ടു തവണകൂടി എവറസ്റ്റ് കീഴടക്കണമെന്നുമാണ് തന്റെ ആഗ്രമെന്നും റിത

അമ്പതാം വയസിനിടെ 24 തവണ കാമി റിത ഷേർപ്പയ്ക്ക് മുമ്പിൽ എവറസ്റ്റ് കീഴടങ്ങി; തിരുത്തിയത് സ്വന്തം റെക്കോർഡ്;  ഇപ്പോഴും യുവാവാണെന്നും രണ്ടു തവണകൂടി എവറസ്റ്റ് കീഴടക്കണമെന്നുമാണ് തന്റെ ആഗ്രമെന്നും റിത

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു; എവറസ്റ്റ് കൊടുമുടി 24 ാം തവണയും കീഴടക്കി നേപ്പാളി പർവതാരോഹകൻ കാമി റിതാ ഷേർപ (50) സ്വന്തം റെക്കോർഡ് തിരുത്തി. ഈ മാസം 15 നാണ് ലോകത്തിലെ ഏറ്റവും ഉയർന്ന പർവതം 23 ാം തവണ കയറി അദ്ദേഹം റെക്കോർഡിട്ടത്. ഒരാഴ്ചയെത്തുന്നതിനു മുൻപേ 11 അംഗ ഇന്ത്യൻ പൊലീസ് സംഘത്തിന്റെ വഴികാട്ടിയായി ഒരിക്കൽക്കൂടി എവറസ്റ്റിന്റെ നെറുകയിൽ എത്തി. കാശ്മീരിൽ നിന്നുള്ള ഓൾ ഇന്ത്യ പൊലീസ് സ്പോർട്സ് കൺട്രോൾ ബോർഡ് അംഗങ്ങൾ നസീർ അഹമ്മദ്, ഫലൈൽ സിങ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എവറസ്റ്റ് കീഴടക്കി.

സ്വന്തം റെക്കോർഡ് തന്നെയാണ് റിത തിരുത്തിയത്. ലോകത്തിൽ ഇങ്ങനെയൊരു റെക്കോർഡുള്ള ഒരേയൊരാളാണ് ഇദ്ദേഹം.ഹിമാലയത്തിന്റെ ദക്ഷിണപൂർവ്വമേഖലയിലെ റിഡ്ജ് റൂട്ടിൽ 29,035 അടി ഉയരം താണ്ടിയാണ് കാമി റിത റെക്കോർഡിട്ടത്. മറ്റൊരു ഷേർപ്പയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. താൻ ഇപ്പോഴും യുവാവാണെന്നും, രണ്ടു പ്രാവശ്യംകൂടെ എവറസ്റ്റ് കീഴടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് അമ്പതുകാരനായ റിത പറയുന്നത്.

സോളുകുംമ്പു ജില്ലയിലെ താമേ ഗ്രാമത്തിലാണ് റിതയുടെ സ്വദേശം. 1994-ലാണ് അദ്ദേഹം ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അന്നുമുതൽ റിതയുടെ കൂടെ മറ്റു രണ്ടു ഷേർപ്പകളും ഉണ്ടായിരുന്നു. പക്ഷെ, 21 തവണ ആയപ്പോഴേക്കും അവർ രണ്ടുപേരും മലകയറ്റത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചു.

1953-ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെ ഷേർപ്പയുമാണ് ആദ്യമായി ഏവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. അതിനു ശേഷം ഇന്നുവരേ ഏതാണ്ട് 5,000 പർവ്വതാരോഹകർ എവറസ്റ്റിന് മുകളിലെത്തി. പലരും പലതവണ കയറി. 300-ലേറെ പേർ മരണത്തിന് കീഴടങ്ങി.ഈ വർഷത്തെ പർവ്വതാരോഹണ കാലം കാലം മെയ് അവസാനത്തോടെ അവസാനിക്കും. ഇപ്പോൾതന്നെ നൂറോളം സഞ്ചാരികൾ എവറസ്റ്റിലുണ്ട്. അതിൽ ഭൂരിഭാഗവും നേപ്പാൾ ടിബറ്റ് ഭാഗങ്ങളിലാണ്. നേപ്പാളിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് ടൂറിസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP