Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ഞിൽ വീണു തളിർത്ത ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യയും; ഷിംലയിലെ ക്രിസ്മസ് വെള്ളപ്പുറത്ത് വിരിയിച്ച സ്വപ്‌ന ദൃശ്യങ്ങളോടെ; സഞ്ചാരികളുടെ ഒഴുക്ക്

മഞ്ഞിൽ വീണു തളിർത്ത ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യയും; ഷിംലയിലെ ക്രിസ്മസ് വെള്ളപ്പുറത്ത് വിരിയിച്ച സ്വപ്‌ന ദൃശ്യങ്ങളോടെ; സഞ്ചാരികളുടെ ഒഴുക്ക്

ഷിംല: മഞ്ഞ് വീണ ക്രിസ്മസിന് വെളുത്ത നിറമാണ്. അതിനുള്ളത് വേറിട്ടി ഭംഗിയും. അത് ഇന്ത്യയിലും എത്തുന്നു. ക്രിസ്മസ് ദിനങ്ങൾ അതിന്റെ എല്ലാ പ്രത്യേകതകളോടുംകൂടി അനുഭവിച്ച് ആസ്വദിക്കുകയാണ് വിനോദസഞ്ചാര കേന്ദ്രമായ ഷിംല.

താപനില കുത്തനെ താഴ്ന്നതോടെ ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയാണിപ്പോൾ. ഷിംലയിൽ ഇപ്പോഴത്തെ കാലാവസ്ഥയെ വളുത്ത ക്രിസ്മസ് എന്നാണ് സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇവിടുത്തെ താപനില രണ്ടു ഡിഗ്രി മാത്രമമാണ്. ഇത് അനുഭവിക്കാൻ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് ഷിംലയിലേക്ക്.

യൂറോപ്യൻ നഗരങ്ങളിൽ എത്തിപ്പെട്ട അനുഭവമാണ് ഷിംലയിൽ. തണുപ്പു നിറഞ്ഞ ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കാണ് ഇവിടെ എല്ലായിടത്തും. പ്രദേശവാസികളും സഞ്ചാരികളും മഞ്ഞിൽ കളിച്ച് ക്രിസ്മസ് കൊണ്ടാടുന്നു. അപ്രതീക്ഷിതമായി ഒരുദിവസം കൊണ്ട് താപനില കുത്തനെ താഴുകയായിരുന്നു. നിലവിലെ അവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. ഇതാണ് യൂറോപ്യൻ ക്രിസ്മസിന് ഷിംലയിൽ അവസരമൊരുക്കുന്നത്.

അപ്രതീക്ഷിതമായെത്തിയ മഞ്ഞിന്റെ തണുത്ത വർഷത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിച്ച സഞ്ചാരികൾ ആഘോഷം തുടരുകയാണ്. തണുപ്പ് മാറി മഞ്ഞുരുകും മുമ്പേ പരമാവധി ആസ്വദിക്കുന്ന തിരക്കിലാണ് എല്ലാവരും. ഇതിനുമുമ്പ് 2010ലാണ് ഷിംലയിൽ ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഷിംല സാക്ഷിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP