Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ത്രിദിന സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി; ഷിൻസോ ആബേ അതുല്യനായ നേതാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ത്രിദിന സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി; ഷിൻസോ ആബേ അതുല്യനായ നേതാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ഡൽഹിയിലെത്തി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ അതുല്യനായ നേതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ആബേയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ആഴമുള്ളതാക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ആബേ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് പാതയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സന്ദർശനവേളയിൽ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ അതിവേഗ ട്രെയിൻ സർവീസ് പദ്ധതിയാണിത്.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഷിൻസോ അബെ വാരണാസി സന്ദർശിക്കും. വാരണാസിയെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നത് ജപ്പാനാണ്. ഇരുനേതാക്കളേയും സ്വാഗതം ചെയ്യുന്നതിനായി വാരണാസി നഗരം ഒരുങ്ങി കഴിഞ്ഞു.

മോദിയുമായുള്ള ചർച്ചയിൽ കഴിഞ്ഞ ഒരു വർഷമായി വ്യാപാര നിക്ഷേപ മേഖലയിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കും. 98000കോടിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അടക്കമുള്ള കരാറുകൾക്കാണ് ഈ സന്ദർശനത്തിൽ തീരുമാനമാകുക. ചർച്ചകൾക്ക് ശേഷമാകും മോദിയോടൊപ്പം ആബേ വാരാണസി സന്ദർശിക്കുക. അവിടെ അദ്ദേഹം ഗംഗാ ആരതിയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP