Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജലസേചന പദ്ധതിക്ക് ചെലവാക്കാൻ പണമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ; കടവായിട്ടാണെങ്കിൽ ഞങ്ങൾ പണം തരാമെന്ന് സത്യസായി ബാബാ ട്രസ്റ്റ്: 500 കോടി രൂപ സർക്കാറിന് നൽകി ട്രസ്റ്റ്

ജലസേചന പദ്ധതിക്ക് ചെലവാക്കാൻ പണമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ; കടവായിട്ടാണെങ്കിൽ ഞങ്ങൾ പണം തരാമെന്ന് സത്യസായി ബാബാ ട്രസ്റ്റ്: 500 കോടി രൂപ സർക്കാറിന് നൽകി ട്രസ്റ്റ്

മുംബൈ: സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നമ്മുടെ രാജ്യത്തെ ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളെയുമൊന്നും ഇത് കാര്യമായി ബാധിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാറും സാമ്പത്തികമായി ഏറെ ക്ലേശം അനുഭവിക്കുന്ന സമയമാണ് ഇപ്പോൾ. പദ്ധതികൾക്ക് പോലും പണം മുടക്കാനില്ലാത്ത അവസ്ഥയിലുള്ള സർക്കാറിനെ സഹായിക്കാൻ സത്യസായിബാബ ട്രസ്റ്റ് എത്തി. 500 കോടി രൂപ സർക്കാറിന് കടം നൽകി കൊണ്ടാണ് സത്യസായിബാബ ട്രസ്റ്റ് രംഗത്തെത്തിയത്.

നിലവാണ്ടെ ജലസേചന പദ്ധതി പൂർത്തീകരിക്കാൻ പണം ഇല്ലെന്ന് സർക്കാർ പറഞ്ഞതിനാലാണ് പദ്ധതിക്കാവശ്യമായ 500 കോടി രൂപ ട്രസ്റ്റ് നൽകിയത്. ബിജെപി നേതാവായ സുരേഷ് ഹവാരെയാണ് ട്രെസ്റ്റിന്റെ ചെയർമാൻ. ഗോദാവരി-മറാത്താവാദ ജലസേചന കോർപ്പറേഷനാണ് പണം വാങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 1200 കോടിയാണ്. ഇതിൽ സായി ട്രെസ്റ്റ് 500 കോടി നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജലവിഭവ വകുപ്പ് ഈ വർഷം 300 കോടിയും അടുത്ത വർഷം 400 കോടിയും നൽകും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.

ഒരു ദിവസം സായിബാബ ട്രെസ്റ്റിന്റെ ഷിർദ്ദിയിലെ ക്ഷേത്രത്തിലേക്ക് 70000 പേരാണ് എത്തുന്നത്. ഉത്സവ സീസണിൽ 3.5 ലക്ഷം പേർ വരെ ഒരു ദിവസം ക്ഷേത്രത്തിലെത്തും. പ്രതിദനം ഷിർദ്ദി ക്ഷേത്രത്തിന് 2 കോടി രൂപ വരുമാനമുണ്ട്. വാർഷിക വരുമാനം 700 കോടിയാണ്. 2100 കോടിയുടെ നിക്ഷേപം ക്ഷേത്രത്തിനുണ്ട്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ജമ്മു കാശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം, ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം എന്നിവയ്ക്ക് ഒപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള ക്ഷേത്രമാണ് ഷിർദ്ദി ക്ഷേത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP