Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗ ജിഹാദിനെ തടയാൻ ലൗ ത്രിശൂലുമായി ശിവസേന രംഗത്ത്; പ്രണയക്കുരുക്കിൽ പെട്ടവരെ രക്ഷിക്കാൻ ഗാങ്ങിനെ ഒരുക്കി വംശീയ പാർട്ടി

ലൗ ജിഹാദിനെ തടയാൻ ലൗ ത്രിശൂലുമായി ശിവസേന രംഗത്ത്; പ്രണയക്കുരുക്കിൽ പെട്ടവരെ രക്ഷിക്കാൻ ഗാങ്ങിനെ ഒരുക്കി വംശീയ പാർട്ടി

ലക്‌നൗ: പ്രണയക്കുരുക്കില്പെടുത്തി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെത്തുടർന്ന് ഉത്തർപ്രദേശിൽ ശിവസേനയുടെ സംരക്ഷണ സേന രംഗത്ത്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കാൻ ലൗ ത്രിശൂൽ എന്ന സംഘടനയെയാണ് ശിവസേന രംഗത്തിറക്കിയിരിക്കുന്നത്. പ്രണയക്കുരുക്കിൽ പെട്ടവരെ രക്ഷിക്കാനും, ഇത്തരം പ്രണയങ്ങൾ ശ്രദ്ധയില്പെട്ടാൽ അതിൽ ഇടപെടാനുമാണ് ലൗ ത്രിശൂൽ സംഘത്തിന്റെ തീരുമാനം.

ബറേലിയിലാണ് ലൗ ത്രിശൂലിന് ശിവസേന തുടക്കം കുറിച്ചിരിക്കുന്നത്. തൽക്കാലം നഗരത്തിൽ ഒുങ്ങു നിൽക്കുകയാണെങ്കിലും, വൈകാതെ ഉത്തർപ്രദേശ് മുഴുവൻ ലൗ ത്രിശൂൽ പ്രവർത്തനം ആരംഭിക്കുമെന്ന് ശിവസേനയുടെ സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സിങ് പറഞ്ഞു. പ്രണയം നടിച്ച് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്യുന്നുവെന്ന വാർത്തകൾ വ്യാപകമായതോടെയാണ് സംഘടന ഇത്തരമൊരു തീരുമാനമെടുത്തതെന്നും അനിൽ സിങ് പറഞ്ഞു.

അടുത്തിടെ, ഉത്തരേന്ത്യയിൽനിന്ന് സമാന സ്വഭാവമുള്ള ഒട്ടേറെ വാർത്തകൾ ഉയർന്നുവന്നിരുന്നു. ജാർഖണ്ഡിൽ ദേശീയ ഷൂട്ടിങ് താരം താര സഹ്‌ദേവിനെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തത് കോളിളക്കമുണ്ടാക്കിയിരുന്നു. ഇത്തരത്തിലുള്ള എല്ലാ ഹൈന്ദവ വിരുദ്ധ നീക്കങ്ങൾക്കെതിരെയും പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രമായിരിക്കും ലൗ ത്രിശൂലെന്നാണ് അനിൽ സിങ്ങിന്റെ വിശദീകരണം.

പ്രണയക്കുരുക്കിനെക്കുറിച്ച് എല്ലാ വിഭാഗത്തിലും പെട്ടവർക്ക് ബോധവൽക്കരണം നൽകുകയാണ് ലൗ ത്രിശൂൽ ആദ്യം ചെയ്യുകയെന്ന് ശിവസേനയുടെ ബറേയ്‌ലി പ്രസിഡന്റ് പങ്കജ് പഥക് പറഞ്ഞു. പെൺകുട്ടികളെ സ്‌കൂളിൽനിന്ന് വിളിച്ചുകൊണ്ടുപോകുന്ന രക്ഷിതാക്കൾക്ക് കൂടി ഐഡന്റിറ്റി കാർഡുകൾ നൽകണമെന്ന് സ്‌കൂൾ, കോളേജ് അധികൃതരോട് ആവശ്യപ്പെടുമെന്ന് പങ്കജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP