Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുന്നതിനിടെ ശിവസേനയുടെ മുതിർന്ന നേതാവ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ; സഞ്ജയ് റാവത്തിന് നാളെ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് സഹോദരൻ

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുന്നതിനിടെ ശിവസേനയുടെ മുതിർന്ന നേതാവ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ; സഞ്ജയ് റാവത്തിന് നാളെ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേതാവിന് ഡോ. ജലീൽ പാർക്കറുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരികയാണെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തിന് നാളെ ആശുപത്രി വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരനും എംഎ‍ൽഎയുമായ സുനിൽ റാവത്ത് പറഞ്ഞു.

എൻസിപിയുമായി ചേർന്ന് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് മുതിർന്ന നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ശിവസേനാ മുഖപത്രമായ സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയാണ് റാവത്ത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷി ആയിരുന്ന ബിജെപിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടെ ശിവസേനയുടെ നിലപാടുകൾ എല്ലാ ദിവസവും മാധ്യമങ്ങളെ അറിയിച്ചിരുന്നത് റാവത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP