Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു സ്ത്രീകൾ ആടുകളെ പോലെ പ്രസവിച്ചു കൂട്ടേണ്ട; കടുവയെപ്പോലെ ഒരു കുട്ടി മതി: ബിജെപി നേതാക്കളുടെ പ്രസ്താവനകളെ പരിഹസിച്ച് ഉദ്ധവ് താക്കറേ

ഹിന്ദു സ്ത്രീകൾ ആടുകളെ പോലെ പ്രസവിച്ചു കൂട്ടേണ്ട; കടുവയെപ്പോലെ ഒരു കുട്ടി മതി: ബിജെപി നേതാക്കളുടെ പ്രസ്താവനകളെ പരിഹസിച്ച് ഉദ്ധവ് താക്കറേ

മുംബൈ: ഹിന്ദു സത്രീകൾ പത്ത് സ്ത്രീകളെ പ്രസവിക്കണമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ പരിഹസിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. 'ഹിന്ദു സ്ത്രീകൾ എന്തിന് ആടിനെ പോലെ പ്രസവിച്ചു കൂട്ടണം? കടുവയെപ്പോലെ ഒരു കുട്ടി മതി' എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

പിതാവ് ബാൽ താക്കറെയുടെ ജന്മവാർഷിക സമ്മേളനത്തിലാണ് ബിജെപി നിലപാടുകളെ ഉദ്ധവ് പരിഹസിച്ചത്. 'എണ്ണത്തിലോ ജനസംഖ്യ കൂട്ടുന്നതിലോ കാര്യമില്ല. പത്ത് കുട്ടികളെ ഉണ്ടാക്കിയാൽ അവരെ ആരു പോറ്റും? എന്തിന് ആടിനെ പോലെ പ്രസവിച്ചു കൂട്ടണം? കടുവയെപ്പോലെ ഒരു കുട്ടി മതി' 'ഫ ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയില്ലെങ്കിൽ മഹാരാഷ്ട്ര അസ്ഥിരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കു മുന്നിലും ശിവസേന തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പിന്റെ കാര്യത്തിൽ ബിജെപി മൗനം തുടരുന്നതിനെ അദ്ദേഹം വിമർശിച്ചു. ശിവസേനയില്ലെങ്കിൽ മഹാരാഷ്ട്ര അസ്ഥിരമാകും. തിരയിൽ ഒഴുകുന്ന പൊങ്ങുതടികളല്ല തങ്ങളെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഹിന്ദു സ്ത്രീകൾ കൂടുതൽ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപിയുടെ ഷക്കീൽ മഹാരാജ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഒരു കുട്ടിയെ സന്യാസിയാക്കണമെന്നും മറ്റൊരാളെ പട്ടാളത്തിലയക്കണമെന്നും ഷക്കീൽ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP