Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്ധവ് താക്കറെക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ മർദ്ദിച്ചവശനാക്കിയ ശിവസേനക്കാർ യുവാവിന്റെ തലയും മൊട്ടയടിച്ചു; മർദ്ദനമേറ്റ യുവാവിനെതിരെയും കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

ഉദ്ധവ് താക്കറെക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ മർദ്ദിച്ചവശനാക്കിയ ശിവസേനക്കാർ യുവാവിന്റെ തലയും മൊട്ടയടിച്ചു; മർദ്ദനമേറ്റ യുവാവിനെതിരെയും കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ബിജെപി പ്രവർത്തകനെ ശിവസേന പ്രവർത്തകർ മർദ്ദിച്ച് അവശനാക്കിയ ശേഷം തലമൊട്ടയടിച്ചു. ഡിസംബർ 20നാണ് യുവാവിനെ മർദിച്ചത്. മർദ്ദനമേറ്റ ഹിരമണി തിവാരി എന്ന യുവാവിനും ശിവസേന പ്രവർത്തകർക്കും വഡാല ടിടി പൊലീസ് നോട്ടീസയച്ചു. ഇരുകൂട്ടർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. ഉദ്ധവ് താക്കറെക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് തനിക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചു. ഉടൻ തന്നെ ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, ഞായറാഴ്ച വീട്ടിലെത്തിയ സംഘം തന്നെ പിടിച്ചിറക്കി മർദിക്കുകയും തലമൊട്ടയിടിക്കുകയുമായിരുന്നെന്ന് ഹിരമണി തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മർദനത്തിൽ തന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റു. പ്രദേശത്ത് ശിവസേന പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും പൊലീസ് കർശന നടപടിയെടുക്കണമെന്നും യുവാവ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ബിജെപി സംഘടനകളിലെ സജീവ പ്രവർത്തകനാണ് ഇയാൾ. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ശനിയാഴ്ച ബിജെപി ദാദറിൽ നടത്തിയ റാലിയിൽ ഇയാൾ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP