Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം; നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം; പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തെ വിമർശിച്ച് ശിവസേനാ നേതാവ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൈയടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടപ്പോൾ, അവർ റോഡുകളിൽ തിങ്ങിനിറഞ്ഞ് ഡ്രം അടിച്ചു. ഇപ്പോൾ അവർ സ്വന്തം വീടുകൾ കത്തിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുകയാണ്. സർ, ഞങ്ങൾ ദീപം തെളിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം റൗത്ത് ട്വീറ്റ് ചെയ്തു.

ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് എല്ലാവരും ദീപം തളിക്കുന്നതിനായി മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. ഈ സമയം വീടുകളിലെ ലൈറ്റുകൾ അണച്ചശേഷം വീടിന്റെ ബാൽക്കണിയിലോ വാതിൽക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈൽ ഫ്‌ളാഷ് ലൈറ്റോ ടോ ർച്ചോ തെളിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP