Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമക്ഷേത്ര നിർമ്മാണത്തിനായി അയോദ്ധ്യ സന്ദർശനത്തിന് ഒരുങ്ങി ഉദ്ദവ് താക്കറെ; ചലോ വാരണാസി ചലോ അയോദ്ധ്യ മുദ്രാവാക്യം; പ്രഖ്യാപനം താക്കറയുടെ ജന്മദിനത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ശിവസേന തലവൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും. താക്കറെയുടെ ജന്മദിനത്തിലാണ് പാർട്ടിയുടെ പ്രഖ്യാപനം. നേരത്തെ വാരാണസിയിൽ പോയി ഗംഗാ പൂജ നടത്തണമെന്ന് താക്കറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചലോ വാരാണസി, ചലോ അയോധ്യ മുദ്രാവാക്യമുയർത്തി അയോധ്യയിലെത്താൻ പാർട്ടി തീരുമാനിച്ചത്.

25 വർഷമായിട്ടും രാമക്ഷേത്രം നിർമ്മിക്കാനായിട്ടില്ല. ഉദ്ധവ് ജീ അയോധ്യയും വാരാണസിയും സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട്. അയോധ്യയിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പരിശോധിക്കും.' സഞ്ജയ് റാവത്ത് പറഞ്ഞു.

2019 പൊതുതെരഞ്ഞെടുപ്പിന് മുൻപ് ഹൈന്ദവ വോട്ടുകളെ ലക്ഷ്യമിട്ടാണ് ശിവസേനയുടെ നീക്കം. ബിജെപി സഖ്യത്തിൽ അടുത്ത തവണ മത്സരിക്കില്ല എന്നുറപ്പിച്ച സാഹചര്യത്തിലാണ് ശിവസേന ഇത്തരമൊരു നിലപാടിലേക്ക് പോകുന്നതെന്നാണ് സൂചന.നേരത്തെ ബിജെപി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ആശയം തങ്ങളുടേതല്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP