Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു ഭീഷണിയുമായി ശിവസേന; ബോംബും ബോളും കൊണ്ട് ഒരേസമയം കളിക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു ഭീഷണിയുമായി ശിവസേന; ബോംബും ബോളും കൊണ്ട് ഒരേസമയം കളിക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനു ശിവസേനയുടെ ഭീഷണി. ഇന്ത്യയെ പിന്നിൽനിന്ന് കുത്തിയവരുമായി ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നാണു ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്.

ഇന്ത്യയ്ക്ക് ഇത് അപകടകരമായ മത്സരമാണ്. ബോംബും ബോളും കൊണ്ട് ഒരേ സമയം കളിക്കേണ്ടെന്നും താക്കറെ പറഞ്ഞു.

അതിർത്തിയിൽ കയ്യിൽ ബോംബുമായി നിൽക്കുന്നവരെയാണ് ഇന്ത്യൻ സൈനികർ കാണുന്നത്. എന്നാൽ മറ്റുചിലർ കയ്യിൽ ബോളുമായി പാക്കിസ്ഥാനൊപ്പം കളിക്കുന്നു. ഒന്നുകിൽ ബോൾ എറിയുക, അല്ലെങ്കിൽ ബോംബ് എറിയുക. രണ്ടുംകൂടി ഒരു സമയത്ത് നടക്കില്ല. ഈ മത്സരം ഒഴിവാക്കേണ്ടതാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ-പാക്ക് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മൽസരം ധർമശാലയിൽ നിന്നും കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി താക്കറെ രംഗത്തെത്തിയത്.

വിവാദങ്ങൾക്കിടെ പാക്കിസ്ഥാൻ ടീം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണു ടീം ഇന്ത്യയിലെത്തിയത്. ഇന്നു പാക്കിസ്ഥാൻ ടീം ശ്രീലങ്കയുമായി പരിശീലന മത്സരം കളിക്കുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണു ടീമെന്നും ഏഷ്യ കപ്പിലെ തോൽവി ടീം മറന്നെന്നും ക്യാപ്റ്റൻ ഷഹീദ് അഫ്രീദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP